കുറ്റവാളികള്‍ക്ക് മത്സരിക്കാനാവില്ല: തിരഞ്ഞെടുപ്പ് കമ്മീഷന്‍
ചെന്നൈ: കുറ്റവാളികളെന്ന് കോടതി വിധിച്ചവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
ഏപ്രില്‍ 20 വെള്ളിയാഴ്ച ജയലളിതയുടെ കേസില്‍ മദ്രാസ് ഹൈക്കോടതിയില്‍ മൊഴി നല്‍കവെയാണ് കമ്മീഷന്‍ ഇങ്ങനെ അഭിപ്രായം പ്രകടിപ്പിച്ചത്. ഇക്കാര്യത്തില്‍ 1997ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച നിര്‍ദേശമനുസരിച്ചാണ് കമ്മീഷന്റെ നിലപാടെന്ന് കമ്മീഷന്‍ വക്കീല്‍ കെ. രാജഗോപാല്‍ കോടതിയെ ബോധിപ്പിച്ചു.
കുറ്റവാളികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന 1997ലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ വേണ്ട നടപടിയെടുക്കണമെന്ന് ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.
കൃഷ്ണഗിരിയിലും ആണ്ടിപ്പട്ടിയിലും ജയ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കരുതെന്നാവശ്യപ്പെട്ടു കൊണ്ട് അഡ്വ. കെ. എം. വിജയന്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിന്മേലുള്ള വാദത്തിലാണ് കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം ആവശ്യപ്പെട്ടത്.
നിരവധി കേസുകളില്‍ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിട്ടുള്ള ജയക്ക് മത്സരിക്കാന്‍ ഇത് തടസമാകുമെന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications