അച്ഛന്‍ കളഞ്ഞ കുഞ്ഞിനെ അമ്മയ്ക്ക് തിരികെ കിട്ടി
കൊല്ലം: മദ്യപാനിയായ അച്ഛന്‍ റോഡരുകില്‍ ഉപേക്ഷിച്ച നാലു വയസുകാരിയെ ഒരു ചുമട്ടുതൊഴിലാളി കണ്ടെടുത്ത് കുഞ്ഞിന്റെ അമ്മയ്ക്ക് നല്‍കി.
വടക്കേവിള ശ്രീനാരായണപുരം പാട്ടത്തില്‍ കിഴക്കതില്‍ വയലില്‍ പുത്തന്‍വീട്ടില്‍ ശ്രീമതി (28)യുടെ കുഞ്ഞിനെയാണ് ഭര്‍ത്താവ് ഗോപകുമാര്‍ ഏപ്രില്‍ 18 ബുധനാഴ്ച രാത്രി എടുത്തുകൊണ്ടുപോയി റോഡരുകില്‍ ഉപേക്ഷിച്ചത്.
അന്ന് രാത്രി കിളികൊല്ലൂര്‍ സാരഥി തിയേറ്റര്‍ ജംഗ്ഷനില്‍ പെരുമഴ നനഞ്ഞു നില്‍ക്കുകയായിരുന്ന ലക്ഷ്മിയെ ചുമട്ടുതൊഴിലാളിയായ പട്ടാണിശ്ശേരില്‍ വീട്ടില്‍ രാധാകൃഷ്ണന്‍ എടുത്തുകൊണ്ടുപോയി പൊലീസ് സ്റേഷനിലെത്തിച്ചു. മൂന്ന് മക്കളുടെ അച്ഛനായ താന്‍ ലക്ഷ്മിയുടെ മാതാപിതാക്കളെ കണ്ടെത്തും വരെ അവളെ സംരക്ഷിക്കാമെന്ന് രാധാകൃഷ്ണന്‍ എസ്ഐക്ക് ഉറപ്പു നല്‍കി.
ഏപ്രില്‍ 19 വ്യാഴാഴ്ച രാവിലെ വിവരമറിഞ്ഞ് സ്റേഷനിലെത്തിയ ശ്രീമതി നന്ദിയോടെ രാധാകൃഷ്ണന്റെ കൈയില്‍ നിന്നും ലക്ഷ്മിയെ ഏറ്റുവാങ്ങി. രാധാകൃഷ്ണന്റെ മനുഷ്യത്വത്തെയും സ്നേഹത്തെയും പ്രശംസിക്കാന്‍ ശ്രീമതിക്കും സ്റേഷനില്‍ കൂടി നിന്നവര്‍ക്കും വാക്കുകളില്ലായിരുന്നു.
കുഞ്ഞിനെ ഉപേക്ഷിച്ച ഗോപകുമാര്‍ ഇപ്പോള്‍ ഒളിവിലാണ്. മദ്യലഹരിയില്‍ ഇയാള്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാവാമെന്ന് കരുതുന്നു. രണ്ട് വയസുള്ള ഗോകുല്‍ ലക്ഷ്മിയുടെ അനിയനാണ്.












Click it and Unblock the Notifications