കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജേക്കബിനെതിരായ തിരഞ്ഞെടുപ്പ്ഹര്‍ജി തള്ളി

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ടി എം ജേക്കബിനെതിരായി സമര്‍പ്പിച്ചിരുന്ന തിരഞ്ഞെടുപ്പ് ഹര്‍ജി കേരള ഹൈക്കോടതി തള്ളി. 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിറവത്തു നിന്നുമുള്ള ടി എം ജേക്കബിന്റെ വിജയം അസാധുവാക്കണെന്ന് കാണിച്ച് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പ്രഫ. സി പൗലോസ് സമര്‍പ്പിച്ചിരുന്ന ഹര്‍ജിയിന്മേലാണ് അഞ്ചു വര്‍ഷത്തിനു ശേഷം ഹൈക്കോടതിയുടെ വിധിയുണ്ടാകുന്നത്.

ഹര്‍ജിക്കാരന്‍ ടി എം ജേക്കബിന് 2000 രൂപ കോടതിചെലവ് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 1996 ലെ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ജേക്കബ് ഇടതു സ്വതന്ത്രനായി മത്സരിച്ച സി പൗലോസിനെ 7000 ല്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു. എന്നാല്‍, വിജയം നേടാന്‍ ജേക്കബ് തിരിമറികളും അഴിമതിയും നടത്തിയെന്നായിരുന്ന സി പൗലോസിന്റെ ആരോപണം.

ഹര്‍ജി പരിഗണനയ്ക്കെടുക്കുന്നത് തടഞ്ഞുകൊണ്ട് ടി എം ജേക്കബ് സുപ്രീംകോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയിരുന്നു. അതിനാല്‍ നാലു വര്‍ഷത്തിനു ശേഷമാണ് ഹൈക്കോടതി സി പൗലോസിന്റെ ഹര്‍ജി പരിഗണിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X