എംഎല്‍എ അല്ലെങ്കിലും മുഖ്യമന്ത്രിയാവാം
കൊല്ലം: തിരഞ്ഞെടുപ്പില്‍ ജയിച്ച് എംഎല്‍എ ആയില്ലെങ്കിലും ഒരാള്‍ക്ക് മുഖ്യമന്ത്രിയാവുന്നതില്‍ തടസമില്ലെന്ന് െ
എംപി ആയിരുന്ന അച്യുതമേനോനെ വിളിച്ചുവരുത്തി മുഖ്യമന്ത്രി സ്ഥാനം നല്‍കിയിരുന്നതായി ഏപ്രില്‍ 19 വ്യാഴാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ കരുണാകരന്‍ ചൂണ്ടിക്കാട്ടി. താന്‍ മുഖ്യമന്ത്രിയായപ്പോഴെല്ലാം തന്നെ തിരഞ്ഞെടുത്തത് എംഎല്‍എമാരായിരുന്നുവെന്ന് കരുണാകരന്‍ പറഞ്ഞു.
എംഎല്‍മാരാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് എന്ന വാദം കരുണാകരന്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനമനുസരിച്ചാണ് എംഎല്‍മാര്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതെന്നും കരുണാകരന്‍ കൂട്ടിച്ചേര്‍ത്തു.
ആന്റണി മുഖ്യമന്ത്രിയാവുന്നതില്‍ എതിര്‍പ്പുണ്ടോ എന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് യുഡിഎഫിലെ 140 സ്ഥാനാര്‍ത്ഥികളും മുഖ്യമന്ത്രിയാവാന്‍ യോഗ്യരാണെന്നായിരുന്നു കരുണാകരന്റെ മറുപടി.
വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്നുള്ള രാജി പ്രഖ്യാപനം പോലെ അപ്രതീക്ഷിതമായിരിക്കും രാജി പിന്‍വലിക്കുന്ന തീരുമാനവുമെന്ന് കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications