മലയാളി കളിക്കാരെ ആസ്ത്രേലിയയില്‍ കാണാതായി
തൃശൂര്‍: ആസ്ത്രേലിയയില്‍ പരിശീലനത്തിനായി പോയ അഞ്ച് മലയാളി ക്രിക്കറ്റ് കളിക്കാരെ കാണാതായി.
മാര്‍ച്ച് 25ന് അഡിലെയ്ഡ് വിമാനത്താവളത്തില്‍ വന്നിറങ്ങിയ തൃശൂരിലെ വിവിധ ക്രിക്കറ്റ് ക്ലബുകളില്‍ നിന്നുള്ള സെബി വട്ടോളി, തോമസ് ജോസ്, ബിജു മുണ്ടന്‍മണി, ജോഫി കണ്ണപ്പായി, ഷിജു എന്നിവരെയാണ് കാണാതായത്.
മംഗലാപുരത്തെ കാരാവലി ക്രിക്കറ്റ് ക്ലിനിക്കില്‍ നിന്നും ആസ്ത്രേലിയയിലെ കോമണ്‍വെല്‍ത്ത ്ബാങ്ക് ക്രിക്കറ്റ് അക്കാദമിയിലേക്ക് വിദഗ്ധ പരിശീലനത്തിനായി അയച്ചതാണ് ഇവരെ. ഇവരെ വിമാനത്താവളത്തില്‍ സ്വീകരിക്കാനായി അക്കാദമി കോച്ച് വെയ്ന്‍ ഫിലിപ്സ് 10 മിനിറ്റ് വൈകിയാണ് എത്തിയത്. അപ്പോള്‍ മുതല്‍ ഇവരെ കണ്ടിട്ടില്ലെന്ന് ഫിലിപ്സ് ഇന്ത്യയിലേക്ക് ഫാക്സ് സന്ദേശം അയച്ചിരുന്നു.
എന്നാല്‍ അഡിലെയ്ഡ് വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ കേന്ദ്രത്തില്‍ ഇവര്‍ എത്തിച്ചേര്‍ന്നതായി രേഖകളുണ്ട്.
എന്നാല്‍ ഇവരെ കാണാതായ വിവരം അറിയിച്ചിട്ടും ഇവരുടെ മാതാപിതാക്കള്‍ മൗനം പാലിക്കുകയായിരുന്നുവെന്ന് ക്ലിനിക്ക് അധികൃതര്‍ പറയുന്നു. ആസ്ത്രേലിയയില്‍ ജോലി തരമാക്കി സുഖമായി കഴിയുകയാവും ഇവരെന്ന് സംശയിക്കപ്പെടുന്നു. എന്നാല്‍ ഇതിനെ പറ്റി എന്തെങ്കിലും പറയാന്‍ ഇവരുടെ മാതാപിതാക്കള്‍ തയാറായില്ല.
ഏപ്രില്‍ 23ന് ഇവരില്‍ നാലു പേരുടെയും വിസയുടെ കാലാവധി അവസാനിക്കും. സാധാരണയായി ഒരു മാസത്തെ വിസയാണ് എമിഗ്രേഷന്‍ അധികൃതര്‍ കളിക്കാര്‍ക്കും മറ്റും നല്‍കാറ്. എന്നാല്‍ ഇവരുടെ കൂട്ടത്തിലുള്ള ഷിജുവിന് മൂന്ന് മാസത്തെ വിസയുണ്ടെന്ന് അറിവായിട്ടുണ്ട്.












Click it and Unblock the Notifications