ആസ്ത്രേലിയയില്‍ കാണാതായ യുവാക്കള്‍ സുരക്ഷിതര്‍
തൃശൂര്‍: ആസ്ത്രേലിയയില്‍ കാണാതായ മലയാളി ക്രിക്കറ്റ് കളിക്കാര്‍ സുരക്ഷിതരാണെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
ചാലക്കുടി സ്വദേശിയും ആസ്ത്രേലിയയില്‍ ഹോട്ടല്‍ ജീവനക്കാരനുമായ വി. എം. ജോസ് എന്നയാളിന്റെ കൂടെ ഇവര്‍ സുരക്ഷിതരായുണ്ടെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. വിമാനത്താവളത്തില്‍ ആസ്ത്രേലിയന്‍ ക്രിക്കറ്റ് അക്കാദമി കോച്ച് വെയ്ന്‍ ഫിലിപ്സിനെ കാണാത്തതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ ഇവരെ ജോസ് എത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
ചാലക്കുടി സ്വദേശികളായ യുവാക്കള്‍ക്ക് ജോസിനെ നേരത്തെ തന്നെ പരിചയമുണ്ടായിരുന്നു. ഇവര്‍ ആസ്ത്രേലിയയില്‍ ജോലി തരപ്പെടുത്താനുള്ള ശ്രമത്തിലാണെന്ന് അറിയുന്നു.












Click it and Unblock the Notifications