പുനത്തില്‍ പത്രിക നല്‍കി
തിരുവനന്തപുരം: സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള ബേപ്പൂര്‍ നിയമസഭാമണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഏപ്രില്‍ 20 വെള്ളിയാഴ്ചയാണ് ബി ജെ പി പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പുനത്തില്‍ പത്രിക നല്‍കിയത്.
വെള്ളിയാഴ്ച നിയമസഭാ തിരഞ്ഞെടുപ്പിന് 98 പേര്‍ കൂടി നാമനിര്‍ദ്ദേശ പത്രിക നല്‍കി. ഇതോടെ ഇതു വരെ പത്രിക നല്‍കിയവരുടെ എണ്ണം 569 ആയി. എല്‍ ഡി എഫിന്റെ പതിനെട്ട് സ്ഥാനാര്‍ത്ഥികളും യു ഡി എഫിന്റെ പതിനൊന്ന് സ്ഥാനാര്‍ത്ഥികളും 28 ബി ജെ പി സ്ഥാനാര്‍ത്ഥികളും വെള്ളിയാഴ്ച പത്രിക നല്‍കിയവരില്‍പ്പെടും.
എം വി രാഘവന്‍( തിരുവനന്തപുരം വെസ്റ്റ്), എം എം ഹസന്‍( കായംകുളം), ഇ എം ആഗസ്തി( പീരുമേട്) എന്നിവരാണ് വെള്ളിയാഴ്ച പത്രിക നല്‍കിയ യു ഡി എഫ് പ്രമുഖര്‍.
വി സി കബീര്‍( ഒറ്റപ്പാലം), സി എ കുര്യന്‍( പീരുമേട്), എ പത്മകുമാര്‍( ആറന്മുള), ടി എസ് ജോണ്‍( കല്ലൂപ്പാറ) എന്നിവര്‍ ഇടതുമുന്നണിയില്‍ നിന്നും പത്രിക നല്‍കിയ പ്രമുഖരാണ്.












Click it and Unblock the Notifications