ഉഷയ്ക്കെതിരെ പ്രകാശന്‍ സത്യാഗ്രഹം തുടങ്ങി
കോഴിക്കോട്: പി. ഇ. ഉഷ കേസില്‍ തനിക്കെതിരെ വ്യാജമായ ആരോപണങ്ങള്‍ ഉഷയും സംഘവും ഉന്നയിക്കുന്നതിനെതിരെ കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരന്‍ സി. പ്രകാശന്‍ കുടുംബവുമൊന്നിച്ച് സത്യാഗ്രഹം തുടങ്ങി.
ഏപ്രില്‍ 19 വ്യാഴാഴ്ച സര്‍വകലാശാല ഓഫീസിന് മുന്നില്‍ തുടങ്ങിയ സത്യാഗ്രഹം കഥാകൃത്ത് കെ. പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയ പ്രകാശനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 18 ബുധനാഴ്ച പി. ഇ. ഉഷ സത്യാഗ്രഹം തുടങ്ങിയിരുന്നു.
എന്നാല്‍ ബസില്‍ വച്ച് ഉഷയെ പീഡിപ്പിച്ചത് വേറൊരാളാണെന്ന് തെളിഞ്ഞിട്ടും തനിക്കെതിരെ സമരം നടത്തി തന്നെയും കുടുംബത്തെയും അപമാനിക്കുകയാണ് ഉഷ ചെയ്യുന്നതെന്ന് പ്രകാശന്‍ കുറ്റപ്പെടുത്തുന്നു.
ഉഷ സത്യാഗ്രഹമിരിക്കുന്നതിന്റെ തൊട്ടു വലതു ഭാഗത്താണ് പ്രകാശനും ഭാര്യയും കുഞ്ഞും സത്യഗ്രഹമിരിക്കുന്നത്. സര്‍വകലാശാലയിലെ സംഘടനകള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം ലൈംഗികതയുടെ പേരില്‍ തീര്‍ക്കാന്‍ ശ്രമിക്കരുതെന്നും. ഇരുവര്‍ക്കും നീതി ലഭിക്കണമെന്നുമാണ് തന്റെ അഭിപ്രായമെന്നും പ്രകാശന്റെ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു കൊണ്ട് രാമനുണ്ണി പറഞ്ഞു.












Click it and Unblock the Notifications