കേരളീയര്‍ക്ക് പ്രിയം റമ്മും ബ്രാന്‍ഡിയും
കൊച്ചി: കേരളീയര്‍ക്ക് ഏറ്റവും പ്രിയങ്കരമായ മദ്യം റമ്മാണ്. റം കഴിഞ്ഞാല്‍ പിന്നത്തെ ഇഷ്ടം ബ്രാന്‍ഡിയോട്. പ്രതിവര്‍ഷം 71 ലക്ഷം കെയ്സ് . ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കേരളത്തില്‍ ചെലവാകുന്നുണ്ടെന്നും മദ്യവില്പന കമ്പനികളുടെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
വിദേശമദ്യ വില്പനയിലെ വളര്‍ച്ചാനിരക്കില്‍ കേരളം ദേശീയശരാശരിയെയും മറികടക്കുന്നു. പത്തുശതമാനമാണ് വിദേശമദ്യവില്പനയില് സംസ്ഥാനത്തെ വളര്‍ച്ചാ നിരക്ക്. ദേശീയശരാശരിയാകട്ടെ ഇതിന്റെ പകുതിയേ വരുന്നുള്ളൂ.
സംസ്ഥാനത്ത് വിറ്റഴിക്കുന്ന വിദേശമദ്യത്തില്‍ 53 ശതമാനം റമ്മാണ്. ഏതാണ്ട് 39 ലക്ഷം കെയ്സാണ് കേരളത്തിലെ കുടിയന്മാര് കുടിച്ചു തീര്‍ക്കുന്നത്. 41 ശതമാനവുമായി ബ്രാന്‍ഡി തൊട്ടുപിന്നിലുണ്ട്. വിസ്കി കഴിക്കുന്നവര്‍ വളരെ കുറവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വെറും നാലു ശതമാനമേ വിസ്കിപ്രിയര് ഉള്ളൂ. എന്നാല്‍ ദേശീയതലത്തില്‍ വിസ്കിക്കാണ് പ്രിയം. 65 ശതമാനമാണ് ദേശീയതലത്തില്‍ വിസ്കി വിറ്റഴിയുന്നത്.
കഴിഞ്ഞ നാലു വര്‍ഷത്തിനകം കേരളത്തില്‍ ബ്രാന്‍ഡിയുടെ വില്പന ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് യു ബി ഗ്രൂപ്പ് കമ്പനിയായ ഹെര്ബര്ട്ട്സണ് ലിമിറ്റഡിന്റെ കേരളത്തിലെ വിപണന ചുമതല വഹിക്കുന്ന ഇ ജെ തോമസ് പറഞ്ഞു. നാലു വര്‍ഷത്തിനകം ബ്രാന്‍ഡിയുടെ വില്പന 81.7 ശതമാനം കണ്ട് വര്‍ദ്ധിച്ചിട്ടുണ്ട്. കേരളത്തിനു പുറമേ തമിഴ്നാട്ടിലും ആന്ധ്രയിലുമാണ് ബ്രാന്‍ഡി ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയപ്പെടുന്ന ബ്രാന്‍ഡ് ഹെര്ബര്ട്ട്സണ് കമ്പനിയുടെ ഹണിബീ ബ്രാന്ഡിയാണെന്ന് ഹെര്ബര്ട്ട്സണ് മാര്‍ക്കറ്റിംഗ് മാനേജര്‍ രോഹിത് സൂദ് ചൂണ്ടിക്കാട്ടി.1999 ല്‍ കമ്പനി കേരളത്തില്‍ പത്തുലക്ഷം കെയ്സ് ഹണിബീ വിറ്റഴിച്ച് റെക്കോര്‍ഡിട്ടു. ഈ വിജയത്തിന്റെ ചുവട് പിടിച്ച്, മറ്റൊരു പ്രീമിയം ബ്രാന്‍ഡായ ജോയ് ഡി ഫ്രാങ്ക് കമ്പനി കേരളത്തില്‍ അവതരിപ്പിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രീമിയം ഉത്പന്നങ്ങളുടെ വില്പനയില് 20 ശതമാനം വളര്‍ച്ചയുണ്ടാക്കുമെന്നാണ് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവിപണനക്കാര് കണക്കു കൂട്ടുന്നത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications