ശിക്ഷ നടപ്പാക്കാനുള്ള അധികാരം വേണം
തിരുവനന്തപുരം: കൈകാര്യം ചെയ്യുന്ന കേസുകളില്‍ ശിക്ഷ നടപ്പാക്കാനുള്ള അധികാരം കൂടി നേടിയെടുക്കാന്‍ ശ്രമിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷയായി അധികാരമേറ്റ ജസ്റിസ് ശ്രീദേവി അറിയിച്ചു.
ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ നിയമഭേദഗതി വരുത്താന്‍ ആവത് ശ്രമിക്കുമെന്ന് ഏപ്രില്‍ 19 വ്യാഴാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കവെ ശ്രീദേവി പറഞ്ഞു.
കുടുംബ കോടതികളുമായി ധാരണയുണ്ടാക്കി കേസുകള്‍ എത്രയും വേഗം ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുമെന്നും ശ്രീദേവി അറിയിച്ചു. കുടുംബ കോടതി ജഡ്ജിയായിരുന്ന കാലയളവില്‍ സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്നങ്ങള്‍ മനസിലാക്കാനും പരിഹരിക്കാനും കഴിഞ്ഞു. അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട താന്‍ ഏറെ സന്തോഷത്തോടെയാണ് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം സ്വീകരിക്കുന്നതെന്ന് ശ്രീദേവി പറഞ്ഞു.
തിരുവനന്തപുരത്ത് ചിറയിന്‍കീഴ് സ്വദേശിയായ ജസ്റിസ് ശ്രീദേവി 1992 മുതല്‍ 1997വരെ തിരുവനന്തപുരം കുടുംബ കോടതി ജഡ്ജിയായിരുന്നു. ഇപ്പോള്‍ ഹൈക്കോടതി ജഡ്ജിയാണ്.












Click it and Unblock the Notifications