സില്‍വര്‍ സ്റോമില്‍ പുതിയ വിനോദങ്ങള്‍
ചാലക്കുടി: അതിരപ്പിള്ളിയിലെ സില്‍വര്‍ സ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ മൂന്നാം ഘട്ട വികസനത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര നടന്‍ ഇന്നസെന്റ് നിര്‍വഹിച്ചു.
ഏപ്രില്‍ 21 ശനിയാഴ്ചയാണ് വെറ്റിലപ്പാറയ്ക്ക് സമീപമുള്ള സില്‍വര്‍ സ്റോമിന്റെ മൂന്നാം ഘട്ട വികസനോദ്ഘാടനം ഇന്നസെന്റ് നിര്‍വഹിച്ചത്. പ്രകൃതിരമണീയമായ വെറ്റിലപ്പാറയ്ക്കു മുകളിലൂടെ തെന്നിനീങ്ങുന്ന സ്കൈജെറ്റ് ആണ് മൂന്നാം ഘട്ട പദ്ധതിയിലെ പ്രധാന ആകര്‍ഷണം.
30 അടി ഉയരവും 1000 അടി നീളവുമുള്ള ട്രോളി പോലെയുള്ള വിനോദ വാഹനമാണ് സ്കൈ ജെറ്റ്. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് സ്കൈ ജെറ്റ് ഏര്‍പ്പെടുത്തുന്നതെന്ന് സില്‍വര്‍ സ്റോം അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications