കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായനാര്‍ക്കെതിരെ ബിജെപി പരാതി നല്‍കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിപിഎമ്മിനോട് അതിക്രമം കാട്ടിയവരോട് കണക്കു തീര്‍ക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. നായനാരുടെ പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയും തിരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനവുമാണെന്നാണ് ബിജെപിയുടെ പരാതി.

കൂത്തുപറമ്പിലും മറ്റും ബലപ്രയോഗങ്ങളും ഭീഷണിയും വഴി ബിജെപിയെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് അനുവദിക്കാത്ത നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളതെന്നും സംസ്ഥാന ഉപാധ്യക്ഷന്‍ പി. എസ്. ശ്രീധരന്‍പിള്ള കമ്മീഷന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

ചേലക്കരയിലും മറ്റും നടത്തിയ പ്രസംഗങ്ങളില്‍ ബിജെപി തലശേരിയിലും മറ്റും അക്രമം നടത്തുന്നു എന്ന് നായനാര്‍ ആരോപിക്കുകയും തിരഞ്ഞെടുപ്പിന് ശേഷം കനത്ത തിരിച്ചടി നല്‍കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇത്തരം ഭീഷണികള്‍ മുഴക്കുന്നത് നിയമലംഘനമാണ്.

മുഖ്യമന്ത്രിയുടെ കലാപാഹ്വാനത്തില്‍ ബിജെപി ശക്തമായി പ്രതിഷേധിക്കുകയും യിലെ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X