മുഖ്യമന്ത്രിയെ എംഎല്‍എമാര്‍ തിരഞ്ഞെടുക്കും
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചാല്‍ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിരഞ്ഞെടുക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രമേശ് ചെന്നിത്തല.
ഏപ്രില്‍ 21 ശനിയാഴ്ച പത്തനംതിട്ട പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു രമേശ്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം എംഎല്‍എമാര്‍ക്ക് നല്‍കുമെന്ന് രമേശ് പറഞ്ഞു.
ബിജെപിയുമായി കോണ്‍ഗ്രസ് യാതൊരു വിധ നീക്കുപോക്കുകളുമുണ്ടാക്കിയിട്ടില്ല. ബിജെപിയുമായി രഹസ്യബന്ധം സ്ഥാപിച്ചിട്ടുള്ളത് സിപിഎമ്മാണെന്നും അദ്ദേഹം പറഞ്ഞു. ഐഎന്‍എല്‍ ബന്ധത്തെച്ചൊല്ലി എല്‍ഡിഎഫില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുകയാണെന്നും രമേശ് പറഞ്ഞു.
ചെറിയാന്‍ ഫിലിപ്പിന് (ാധഭപ )സീറ്റ് നല്‍കിയിരുന്നെങ്കില്‍ അദ്ദേഹം റിബലായി മത്സരിക്കില്ലായിരുന്നു. സ്ഥാനാര്‍ത്ഥിയെ കിട്ടാനില്ലാത്തതിനാലാണ് സിപിഎം ചെറിയാനെ നിര്‍ത്തിയതെന്നും രമേശ് പറഞ്ഞു.












Click it and Unblock the Notifications