വയലാര്‍ രവിയ്ക്ക് വിധേയത്വം ഭാര്യയോട്
കോട്ടയം: കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയ്ക്ക് വിധേയത്വം സ്വന്തം ഭാര്യയോട് മാത്രമാണെന്ന് പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയ്ക്കെതിരേ ഇടതുപിന്തുണയോടെ മത്സരിക്കുന്ന ചെറിയാന്‍ ഫിലിപ്പ് പ്രസ്താവിച്ചു. യുവാക്കള്‍ക്ക് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് രവി തന്റെ ഭാര്യയ്ക്ക് സീറ്റ് സംഘടിപ്പിച്ചിരിക്കുകയാണ്. പാര്‍ട്ടിയോടും പാര്‍ട്ടിയിലെ യുവാക്കളോടും രവിയ്ക്ക് എന്ത് ആത്മാര്‍ത്ഥതയാണുള്ളതെന്ന് രവി വ്യക്തമാക്കണമെന്ന് ചെറിയാന്‍ ആവശ്യപ്പെട്ടു.
ആര്‍. ശങ്കര്‍ എന്ന കോണ്‍ഗ്രസ് നേതാവിനെ ഉന്മൂലനം ചെയ്തത് വയലാര്‍ രവിയാണെന്ന് ചെറിയാന്‍ ആരോപിച്ചു. 1971 ല്‍ ആര്‍. ശങ്കര്‍ മത്സരിക്കേണ്ടിയിരുന്ന ചിറയിന്‍കീഴ് പാര്‍ലമെന്റ് മണ്ഡലം യുവനേതാവെന്ന പേരില്‍ രവി തട്ടിയെടുക്കുകയായിരുന്നു.
എന്നാല്‍, ചെറിയാന്‍ ഫിലിപ്പിന്റെ ആരോപണങ്ങള്‍ക്ക് വയലാര്‍ രവി മറുപടി പറയാന്‍ തയ്യാറായില്ല. ആര്‍ക്കുമെതിരേ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വയലാര്‍ രവി പറഞ്ഞു.












Click it and Unblock the Notifications