ആന്റണിയെ തോല്‍പ്പിക്കില്ല: കരുണാകരന്‍
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എ. കെ. ആന്റണിയെ പരാജയപ്പെടുത്താന്‍ താന്‍ പാര വയ്ക്കില്ലെന്ന് .
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുന്ന പാരമ്പര്യം സിപിഎമ്മിനാണെന്ന് ഏപ്രില്‍ 21 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ കരുണാകരന്‍ പറഞ്ഞു. തന്നെ തോല്‍പ്പിച്ചത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണെന്ന് അച്യുതാനന്ദന്‍ പറഞ്ഞിട്ടുണ്ടെന്നും കരുണാകരന്‍ അഭിപ്രായപ്പെട്ടു.
ആന്റണിയെ തോല്‍പ്പിക്കാന്‍ കരുണാകരന്‍ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി നായനാര്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാരാരിക്കുളത്ത് തന്നെ തോല്‍പ്പിച്ചവരെ പേടിച്ചിട്ടാണ് വിഎസ് ഇപ്പോള്‍ പോയതെന്ന് കരുണാകരന്‍ പറഞ്ഞു.
സോണിയാഗാന്ധിയെ നേരിട്ട് കണ്ട ശേഷം മാത്രമേ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്നുള്ള രാജി പിന്‍വലിക്കുകയുള്ളുവെന്ന് കരുണാകരന്‍ വ്യക്തമാക്കി. ഹൈക്കമാന്‍ഡില്‍ നിന്നും ചില വിശദീകരണങ്ങള്‍ ആവശ്യമാണ്. ഇതിനായി താമസിയാതെ സോണിയാഗാന്ധിയെ കാണുമെന്ന് കരുണാകരന്‍ അറിയിച്ചു.












Click it and Unblock the Notifications