പെരുന്നാളിന് മലയാറ്റൂര്‍ പള്ളി ഒരുങ്ങി
അങ്കമാലി: ഏപ്രില്‍ 22 ഞായറാഴ്ച നടക്കുന്ന പ്രസിദ്ധമായ മലയാറ്റൂര്‍ പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
തീര്‍ത്ഥാടകരെ സഹായിക്കുന്നതിനായി സന്നദ്ധസേവകരുടെ വന്‍ സംഘം തന്നെ മലയാറ്റൂരിലെത്തിയിട്ടുണ്ട്. ശക്തമായ പൊലീസ് സന്നാഹവും ഒരുക്കിയിട്ടുണ്ട്. കുരിശുമുടിയിലും അടിവാരത്തും കുടിവെള്ളമെത്തിക്കാനുള്ള സജ്ജീകരണം പൂര്‍ത്തിയായിട്ടുണ്ട്. കുടിവെള്ള വിതരണത്തിന് തടസം നേരിടാതിരിക്കാന്‍ വാട്ടര്‍ അതോറിറ്റി 24 മണിക്കൂറും വെള്ളം പമ്പു ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
മലമുകളില്‍ തീര്‍ത്ഥാടകര്‍ക്കായി ഇരുപതില്‍പരം കക്കൂസുകളും കുളിമുറികളും കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതലായി നിര്‍മിച്ചിട്ടുണ്ട്. സൗജന്യ വൈദ്യസഹായവും ഏര്‍പ്പാടാക്കിയിട്ടുണ്ട്.
ഭക്ഷണ ഗുണനിലവാരം ഉറപ്പാക്കുന്നതിന് പ്രത്യേകം ഹെല്‍ത്ത് സ്ക്വാഡ് പ്രവര്‍ത്തിച്ചു തുടങ്ങി. പള്ളി പരിസരത്തെ സ്റാളുകളില്‍ മിതമായ നിരക്കില്‍ ഭക്ഷണം ഏര്‍പ്പാടാക്കിയിട്ടുണ്ട്. വ്യാജമദ്യ വില്‍പ്പന തടയാന്‍ ശക്തമായ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.












Click it and Unblock the Notifications