പത്മജയുടെ രാഷ്ട്രീയപ്രവേശം ശ്രദ്ധേയമായി
ചാലക്കുടി: ഒടുവില്‍ പത്മജ ഔദ്യോഗികമായി രാഷ്ട്രീയത്തിലിറങ്ങി. നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് മത്സരിക്കാന്‍ കിട്ടാതെ പോയ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി അച്ഛന്‍ പ്രചരണത്തിനിറങ്ങിയാണ് പത്മജ ഔദ്യോഗികമായി രാഷ്ട്രീയ പ്രവേശം നടത്തിയിരിക്കുന്നത്.
ഏപ്രില്‍ 20 വെള്ളിയാഴ്ച ചാലക്കുടി ഗോപാലകൃഷ്ണന്‍ ആഡിറ്റോറിയത്തില്‍ പത്മജ നടത്തിയ പ്രസംഗം ശ്രോതാക്കളും വേദിയിലുണ്ടായിരുന്ന കരുണാകരനടക്കമുള്ളവരും കാതുകൂര്‍പ്പിച്ചാണ് കേട്ടത്.
പ്രസംഗത്തിനായി ക്ഷണിച്ചപ്പോള്‍ ആദ്യം വിസമ്മതിച്ച പത്മജ തന്റെ പ്രസംഗത്തില്‍ കേരളം കണ്ട ഏറ്റവും മോശപ്പെട്ട ഭരണമാണ് എല്‍ഡിഎഫിന്റേതെന്ന് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി സാവിത്രി ലക്ഷ്മണന് വേണ്ടി വോട്ട് ചോദിക്കാന്‍ മാത്രമാണ് താന്‍ വന്നതെന്ന് പത്മജ പറഞ്ഞു. തന്റെ രാഷ്ട്രീയപ്രവേശം തടയാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്ന് പത്മജ പറഞ്ഞപ്പോള്‍ നീണ്ട കരഘോഷമുയര്‍ന്നു.
തനിക്കൊപ്പം നില്‍ക്കുന്നവരെ മറികടന്നിട്ട് ഒരു സീറ്റ് വേണ്ടെന്ന് കരുതിയതിനാലാണ് പത്മജ മത്സരിക്കാത്തതെന്ന് കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications