ജയാകേസ് പിള്ളയ്ക്കും കുരുക്കാകുന്നു
തിരുവനന്തപുരം: തമിഴ്നാട്ടില്‍ ജയലളിത മത്സരിക്കുന്ന കാര്യത്തിലുണ്ടായിരിക്കുന്ന നിയമപ്രശ്നം കേരളത്തില്‍ ആര്. ബാലകൃഷ്ണപിള്ളയുടെ സ്ഥാനാര്‍ത്ഥിത്വത്തെയും ബാധിക്കും. ഇടമലയാര്‍ കേസില്‍ പിള്ളയെ അഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷിച്ചിട്ടുള്ളതാണ് പിള്ളയ്ക്ക് ഭീഷണിയാകുന്നത്.
പിള്ളയ്ക്ക് കൊട്ടാരക്കരയില്‍ മത്സരിക്കാനാകുമോയെന്ന കാര്യം ഏപ്രില്‍ 23 തിങ്കളാഴ്ച ജയലളിത കേസില്‍ ചെന്നൈ ഹൈക്കോടതിയുടെ വിധിയനുസരിച്ച് തീരുമാനിക്കപ്പെടും.
പിള്ളയ്ക്ക് അഞ്ചുവര്‍ഷത്തെ ശിക്ഷ നല്‍കിക്കൊണ്ടുള്ള നവംബറിലെ വിധി നിലനില്‍ക്കുന്നുണ്ട്. ശിക്ഷ നടപ്പാക്കുന്നതു മാത്രമാണ് മേല്‍ക്കോടതി തടഞ്ഞിരിക്കുന്നത്. എന്നാല്‍, രണ്ടും പരസ്പരപൂരകമാണെന്നും വിധി നിലനില്ക്കുന്നതു കൊണ്ട് ജയലളിതയ്ക്ക് മത്സരിക്കാനാകില്ലെന്നുമാണ് ചെന്നൈ ഹൈക്കോടതിയെ ഏപ്രില്‍ 19 വെളളിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരിക്കുന്നത്.
കോടതി ശിക്ഷ വിധിച്ചവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന 1997ലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്നും കമ്മീഷന് കോടതിയെ അറിയിച്ചിട്ടുണ്ട്. രണ്ടു വര്ഷത്തിലധികമുള്ള കാലയളവിലേയ്ക്ക് ശിക്ഷിക്കപ്പെട്ടാല്‍ ആറു വര്‍ഷത്തേയ്ക്ക് മത്സരിക്കാനാവില്ലെന്നാണ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശം.
കമ്മീഷന്റെ ഉത്തരവനുസരിച്ച് നാമനിര്‍ദ്ദേശക പത്രികകള്‍ പരിശോധിക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ കേരളത്തില്‍ പത്രികയുടെ സൂക്ഷ്മപരിശോധനയില്‍ ബാലകൃഷ്ണപിളള മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും. പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇപ്പോള്‍ തന്നെ ഹൈക്കോടതിയില്‍ കേസുണ്ട്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications