കോണ്‍ഗ്രസിന് സ്ഥിരത നല്‍കാനാവില്ല
കോട്ടയം: തമ്മിലടിക്കുന്ന ഗ്രൂപ്പുകള്‍ നിറഞ്ഞ കോണ്‍ഗ്രസിന് കേരളത്തില്‍ സ്ഥിരതയുള്ള ഭരണം നല്‍കാനാവില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് പി. കെ. വാസുദേവന്‍ നായര്‍.
ഇപ്പോള്‍ സംസ്ഥാന കോണ്‍ഗ്രസിലുണ്ടായിരിക്കുന്ന വെടിനിര്‍ത്തലിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മെയ് 14 വരെ മാത്രമെ ആയുസ്സുണ്ടാവുകയുള്ളു എന്ന് ഏപ്രില്‍ 21 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പികെവി പറഞ്ഞു.
കേരളത്തിലെ കാര്‍ഷിക വ്യാവസായിക മേഖലകളിലെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് എല്‍ഡിഎഫ് സര്‍ക്കാരിന് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്താനാകുമായിരുന്നുവെന്ന് ഒരു ചോദ്യത്തിനുത്തരമായി പികെവി പറഞ്ഞു. എന്നാല്‍ ഇപ്പോഴുണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധി കെടുകാര്യസ്ഥത മൂലമല്ലെന്ന് പികെവി ചൂണ്ടിക്കാട്ടി.
ഐഎന്‍എല്ലിന് വര്‍ഗീയ സ്വഭാവം വളരെ കുറവാണെന്നും സംഘപരിവാറിന്റെ വര്‍ഗീയതയുമായി താരതമ്യം ചെയ്യുമ്പോള്‍ അത് അപകടകാരിയല്ലെന്നും പികെവി വ്യക്തമാക്കി.












Click it and Unblock the Notifications