മഴയും കാറ്റും; പിറവത്ത് കൃഷിനാശം
പിറവം: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കനത്ത മഴയും കാറ്റും മൂലം പിറവത്ത് വന്‍ തോതില്‍ കൃഷിനാശമുണ്ടായി. പ്രധാനമായും രാമമംഗലത്തിനടുത്ത് മാമലശേരിയിലാണ് കൃഷിനാശമുണ്ടായത്.
12 വീടുകള്‍ ഭാഗികമായി തകര്‍ന്നു. നൂറുകണക്കിന് റബര്‍ മരങ്ങള്‍ കടുപുഴകി വീണു. പച്ചക്കറി കൃഷിയും പാടശേഖരങ്ങളിലെ കൃഷിയും നശിച്ചിട്ടുണ്ട്.
നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി കേബിളുകളും ടെലിഫോണ്‍ കമ്പികളും പൊട്ടിക്കിടക്കുകയാണ്. പലയിടങ്ങളിലും റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.












Click it and Unblock the Notifications