കേരളാ യൂണി. : എസ്എഫ്ഐ തൂത്തുവാരി
തിരുവനന്തപുരം: കേരളാ സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐ-എഐഎസ്എഫ് സഖ്യം ജനറല്‍ സീറ്റുകള്‍ മുഴുവന്‍ സീറ്റുകളും തൂത്തുവാരി. തിരുവനന്തപുരം വിമന്‍സ് കോളജിലെ മഹിഷാ മാഹീനാണ് പുതിയ ചെയര്‍പേഴ്സണ്‍. കൊല്ലം എസ്എന്‍ കോളേജിലെ ശ്രീജിത്താണ് ജനറല്‍ സെക്രട്ടറി.
വൈസ് പ്രസിഡന്റുമാരായി വി. അനീഷ്, മെര്‍ലിന്‍, സിജോയി വി. സത്യന്‍ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി എസ്. സജികുമാര്‍, ശ്രീജീഷ് എന്നിവരെയും തിരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ പതിനഞ്ചില്‍ പത്തു സീറ്റുകളും എസ്എഫ്ഐ- എഐഎസ്എഫ് സഖ്യം നേടി. കെഎസ്യുവിലെ ഗ്രൂപ്പ് വഴക്കു മൂലം ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും നടന്ന തിരഞ്ഞെടുപ്പില്‍ എബിവിപി രണ്ടാം സ്ഥാനത്തെത്തി.












Click it and Unblock the Notifications