Get Updates
Get notified of breaking news, exclusive insights, and must-see stories!

ജവാന്മാരെ പീഡിപ്പിച്ചത് ബംഗ്ലാദേശ് അന്വേഷിക്കും

ധാക്കാ: ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസൈനികരെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്നതിനെപ്പറ്റി ബംഗ്ലാദേശ് അന്വേഷണം നടത്തും. ഇക്കാര്യത്തില്‍ ഇന്ത്യയ്ക്കുള്ള അതിശക്തമായ പ്രതിഷേധം പ്രധാനമന്ത്രി എ ബി വാജ്പേയി ബംഗ്ലാദേശ് സര്‍ക്കാരിനെ എഴുതി അറിയിച്ച ഉടനെ തന്നെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി സയിദ് മോസിം അലി അറിയിച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വികാരം ബംഗ്ലാദേശ് സര്‍ക്കാര്‍ മനസിലാക്കിയിട്ടുണ്ടെന്നും അതനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും അലി വ്യക്തമാക്കി. എന്നാല്‍, ഇന്ത്യന്‍ സൈനികരെ ക്രൂരമായി ഉപദ്രവിച്ചത് ബംഗ്ലാദേശിലെ അതിര്‍ത്തി ഗ്രാമീണരാണെന്ന് അലി സൂചിപ്പിച്ചു.

ക്രൂരത കാട്ടിയെന്നുള്ള ആരോപണം സത്യമാണെങ്കില്‍ അത് അങ്ങേയറ്റം നിന്ദ്യമാണെന്നും അലി പറഞ്ഞു. ചില ശരീരങ്ങള്‍ വേണ്ട രീതിയിലല്ല കൈകാര്യം ചെയ്തതെന്ന് ഫോട്ടോഗ്രാഫുകളില്‍ നിന്ന് മനസിലായതായും അലി സമ്മതിച്ചു.ഇപ്പോള്‍ അതിര്‍ത്തി ശാന്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജവാന്മാരെ മൃഗീയമായി പീഡിപ്പിച്ചു

ബംഗ്ലാദേശ് റൈഫിള്‍സിന്റെ കൈയ്യിലകപ്പെട്ട ഇന്ത്യന്‍ ജവാന്മാരെ മൃഗീയമായി പീഡിപ്പിച്ചുവെന്ന് ശരീരങ്ങള്‍ വികൃമാക്കിയ നിലയില്‍ ഏറ്റുവാങ്ങിയ ബി എസ് എഫ് അധികൃതര്‍ അറിയിച്ചു.ജഡങ്ങളില്‍ പലതും എല്ലു നുറുക്കിയും ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ചും വികൃതമാക്കിയതിന്റെ അടയാളങ്ങളുണ്ട്. കണ്ണുകളില്‍ വെടിവച്ചതിന്റെയും തെളിവുകളുണ്ട്.

ശരീരങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം വികൃമാക്കപ്പെട്ടതിനാല്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കേണ്ടെന്ന് അധികൃതര്‍ തീരുമാനിച്ചു. ജഡങ്ങള്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മേഘാലയയിലെ ടുറയില്‍ സംസ്കരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+