തോമസ് മാത്യുവിനെയും മാത്യു സാമുവലിനെയും ചോദ്യം ചെയ്തേക്കും
ദില്ലി: തെഹല്‍ക ആയുധകോഴ ഇടപാടിനെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഡയറക്ടര്‍ മലയാളിയായ തോമസ് മാത്യു, തെഹല്‍കാ ഇടപാട് പുറത്തുകൊണ്ടുവന്ന മലയാളിയായ റിപ്പോര്‍ട്ടര്‍ മാത്യു സാമുവല്‍ എന്നിവരെ സി ബി ഐ ചോദ്യം ചെയ്തേക്കും.
തെഹല്‍കാ കോഴയിടപാട് അന്വേഷണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും രഹസ്യവിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും പുറത്താക്കപ്പെട്ട സെക്ഷന്‍ ഓഫീസര്‍ നീരജ് കുമാറിനെതിരേയുള്ള കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് തോമസ് മാത്യുവിനെയും മാത്യു സാമുവലിനെയും ചോദ്യം ചെയ്യുന്നതെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു. സി ബി ഐ പ്രത്യേക ക്രൈംബ്രാഞ്ച് ആണ് കേസന്വേഷണം നടത്തുന്നത്.
ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വൈദ്യുത വേലി സ്ഥാപിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങളാണ് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും ചോര്‍ന്ന് തെഹല്‍കാ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ലഭിച്ചത്. വിവരങ്ങള്‍ ചോര്‍ന്നത് നീരജ്കുമാറിന്റെ സഹായത്തോടെയാണെന്നുമാണ് നീരജ്കുമാറിനെതിരേയുള്ള കേസ്.
മാത്യു സാമുവലും തോമസ് മാത്യുവും തമ്മില്‍ അടുത്ത ബന്ധമാണുതെന്നും മാത്യു സാമുവല്‍ പല പ്രാവശ്യം തോമസ് മാത്യുവിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വെളിപ്പെട്ടതു കൊണ്ടാണ് ഇരുവരെയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു.
നീരജ്കുമാറിന്റെ ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡില്‍ പല വിലപ്പെട്ട രേഖകളും കണ്ടെടുത്തതായും ഇവയൊക്കെ കേന്ദ്ര ഫോറന്‍സിക് സയന്‍സസ് ലബോറട്ടറിയില്‍ പരിശോധിച്ചു വരികയാണെന്നും സി ബി ഐ വെളിപ്പെടുത്തി. മാത്യു സാമുവലും നീരജ്കുമാരുമായും അടുത്ത ബന്ധമുണ്ടെന്നും അതിനാല്‍ മൂന്നു പേരേയും ചോദ്യം ചെയ്യേണ്ടത് പ്രധാനമാണെന്നും സി ബി ഐ കരുതുന്നു.
അനധികൃത പ്രവൃത്തികളുടെ പേരില്‍ കഴിഞ്ഞ വര്‍ഷമാണ് നീരജ്കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരേ അന്വേഷണം നടത്തുന്നത് ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ്. ഇന്റലിജന്‍സ് ബ്യൂറോയും നീരജ്കുമാറിനെതിരേ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications