കോണ്‍ഗ്രസ് റിബലുകളെ പുറത്താക്കും
കോഴിക്കോട്: ഏപ്രില്‍ 26 നകം കോണ്‍ഗ്രസ് റിബലുകള്‍ പത്രിക പിന്‍വലിച്ചില്ലെങ്കില്‍ ഗ്രൂപ്പ് നോക്കാതെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കെ പി സി സി വൈസ്പ്രസിഡന്റ് കെ. മുരളീധരന്‍. ഏപ്രില്‍ 22 ഞായറാഴ്ച കോഴിക്കോട് പ്രസ്ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മുരളീധരന്‍.
ഏപ്രില്‍ 26 നകം പത്രിക പിന്‍വലിച്ചില്ലെങ്കില്‍ യില്‍ ഉമ്മന്‍ ചാണ്ടിയ്ക്കെതിരേ ഇടതു പിന്തുണയോടെ മത്സരിക്കുന്ന ചെറിയാന്‍ ഫിലിപ്പിനെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുമെന്ന് മുരളീധരന്‍ മുന്നറിയിപ്പു നല്‍കി.
ജനങ്ങളെ ഭയന്നാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. യു ഡി എഫിന്റെ പ്രടകന പത്രിക ഏപ്രില്‍ 26 വ്യാഴാഴ്ച പുറത്തിറക്കുമെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications