എന്‍എസ്എസിന്റെ നിര്‍ണായക യോഗം ഇന്ന്
ചങ്ങനാശ്ശേരി: നായര്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡിന്റെ നിര്‍ണായക യോഗം ഏപ്രില്‍ 22 ഞായറാഴ്ച നടക്കും.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകളെ പറ്റി തീരുമാനമെടുക്കുമെന്നുള്ളതിനാലാണ് യോഗം നിര്‍ണായകമാവുന്നത്. സമദൂര സിദ്ധാന്തത്തില്‍ ഉറച്ചു നില്‍ക്കുമെങ്കിലും രാഷ്ട്രീയ സാഹചര്യമനുസരിച്ച് സംഘടനയ്ക്ക് ഏതെങ്കിലും മുന്നണിയെ രഹസ്യമായി പിന്തുണയ്ക്കേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ കക്ഷിയെയോ മുന്നണിയെയോ നോക്കാതെ ചില സ്ഥാനാര്‍ത്ഥികളെ തിരഞ്ഞുപിടിച്ചു പിന്തുണയ്ക്കുക എന്ന നയമായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് നേതൃത്വം സ്വീകരിക്കുക എന്നറിയുന്നു. എന്‍എസ്എസിന്റെ സമദൂര സിദ്ധാന്തം കുറച്ചെങ്കിലും ഗുണം ചെയ്തത് എല്‍ഡിഎഫിനാണെന്ന് ചരിത്രം തെളിയിക്കുന്നു.
മുന്നാക്ക ജാതിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമെന്ന് പ്രകടന പത്രികയില്‍ ഇടതുമുന്നണി വാഗ്ദാനം നല്‍കിയത് എന്‍എസ്എസിനെ മുന്നില്‍ കണ്ടാണ് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. സംവരണത്തോടുള്ള സിപിഎമ്മിന്റെ നിലപാട് എന്‍എസ്എസിന്റെ സാമ്പത്തിക സംവരണത്തോട് ചേര്‍ന്നു നില്‍ക്കുന്നതുമാണ്. എന്തായാലും പരസ്യമായ തീരുമാനമൊന്നും ഇന്നത്തെ യോഗത്തില്‍ ഉണ്ടാവാനിടയില്ല.












Click it and Unblock the Notifications