എന്നെ അയോഗ്യനാക്കില്ല: പിള്ള
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷന് തന്നെ അയോഗ്യനാക്കില്ലെന്ന്
ഇപ്പോള്‍ ജനപ്രതിനിധിയായ വ്യക്തിക്കും ജനപ്രതിനിധിയല്ലാത്തയാള്ക്കും വ്യത്യസ്തമായ നിയമങ്ങളാണ് ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അനുശാസിക്കുന്നതിനാല്‍ ജയാ കേസ് തനിക്ക് ബാധകമാവില്ലെന്ന് പിള്ള പറഞ്ഞു.
ഏപ്രില്‍ 21 ശനിയാഴ്ച കൊല്ലം പ്രസ് ക്ലബ് പിള്ളയെയും സിപിഐ സംസ്ഥാന അസി.സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സംവാദത്തിലാണ് പിള്ള ഇങ്ങനെ പറഞ്ഞത്. നിയമത്തിന്റെ പഴുതുപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കാതെ ധാര്‍മ്മികതയുടെ പേരിലെങ്കിലും പിള്ള മത്സരരംഗത്തു നിന്നും പിന്മാറണമെന്ന് പന്ന്യന്‍ അഭിപ്രായപ്പെട്ടു.
മന്ത്രിമാരായിരുന്ന കെ. എം. മാണിയും എം. എന്‍. ഗോവിന്ദന് നായരും പി. കെ.വിയുമെല്ലാം മിച്ചവൈദ്യുതി അന്യസംസ്ഥാനങ്ങള്‍ക്ക് വിറ്റിട്ടുണ്ട്. അന്നൊന്നും ഉണ്ടാകാത്ത ആരോപണം തനിക്കെതിരെ മാത്രം ഉന്നയിച്ചിരിക്കുന്നത് ഗൂഢാലോചനയാണെന്ന് പിള്ള പറഞ്ഞു.
പിള്ളയുടെ അഴിമതി എം എന്നും മറ്റും ചെയ്തതുമായി താരതമ്യം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പിള്ള ശ്രമിക്കുന്നതെന്ന് പന്ന്യന്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ അറിവോടെ വൈദ്യുതി വില്‍ക്കുന്നതും സര്‍ക്കാര്‍ അറിയാതെ വൈദ്യുതി മറിച്ചു വില്‍ക്കുന്നതും രണ്ടും രണ്ടാണ്. കപ്പലില്‍ കയറ്റിക്കൊണ്ടു വരുന്ന ചരക്ക് തുറമുഖത്തെത്തും മുമ്പ് കടലില്‍ വച്ച് മറിച്ചു വില്‍ക്കുന്ന പണിയാണ് പിള്ള കാണിച്ചത് - പന്ന്യന്‍ പറഞ്ഞു.
കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ കക്ഷി എന്ന നിലയ്ക്ക് വിശദാംശങ്ങളിലേക്ക് കടക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച പിള്ളയുടെ അഭ്യര്‍ത്ഥന മാനിച്ച് സംവാദം അവസാനിപ്പിക്കുകയായിരുന്നു.
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications