കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നെ അയോഗ്യനാക്കില്ല: പിള്ള

  • By Staff
Google Oneindia Malayalam News

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ അയോഗ്യനാക്കില്ലെന്ന്

ഇപ്പോള്‍ ജനപ്രതിനിധിയായ വ്യക്തിക്കും ജനപ്രതിനിധിയല്ലാത്തയാള്‍ക്കും വ്യത്യസ്തമായ നിയമങ്ങളാണ് ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുശാസിക്കുന്നതിനാല്‍ ജയാ കേസ് തനിക്ക് ബാധകമാവില്ലെന്ന് പിള്ള പറഞ്ഞു.

ഏപ്രില്‍ 21 ശനിയാഴ്ച കൊല്ലം പ്രസ് ക്ലബ് പിള്ളയെയും സിപിഐ സംസ്ഥാന അസി.സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സംവാദത്തിലാണ് പിള്ള ഇങ്ങനെ പറഞ്ഞത്. നിയമത്തിന്റെ പഴുതുപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കാതെ ധാര്‍മ്മികതയുടെ പേരിലെങ്കിലും പിള്ള മത്സരരംഗത്തു നിന്നും പിന്മാറണമെന്ന് പന്ന്യന്‍ അഭിപ്രായപ്പെട്ടു.

മന്ത്രിമാരായിരുന്ന കെ. എം. മാണിയും എം. എന്‍. ഗോവിന്ദന്‍ നായരും പി. കെ.വിയുമെല്ലാം മിച്ചവൈദ്യുതി അന്യസംസ്ഥാനങ്ങള്‍ക്ക് വിറ്റിട്ടുണ്ട്. അന്നൊന്നും ഉണ്ടാകാത്ത ആരോപണം തനിക്കെതിരെ മാത്രം ഉന്നയിച്ചിരിക്കുന്നത് ഗൂഢാലോചനയാണെന്ന് പിള്ള പറഞ്ഞു.

പിള്ളയുടെ അഴിമതി എം എന്നും മറ്റും ചെയ്തതുമായി താരതമ്യം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പിള്ള ശ്രമിക്കുന്നതെന്ന് പന്ന്യന്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ അറിവോടെ വൈദ്യുതി വില്‍ക്കുന്നതും സര്‍ക്കാര്‍ അറിയാതെ വൈദ്യുതി മറിച്ചു വില്‍ക്കുന്നതും രണ്ടും രണ്ടാണ്. കപ്പലില്‍ കയറ്റിക്കൊണ്ടു വരുന്ന ചരക്ക് തുറമുഖത്തെത്തും മുമ്പ് കടലില്‍ വച്ച് മറിച്ചു വില്‍ക്കുന്ന പണിയാണ് പിള്ള കാണിച്ചത് - പന്ന്യന്‍ പറഞ്ഞു.

കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ കക്ഷി എന്ന നിലയ്ക്ക് വിശദാംശങ്ങളിലേക്ക് കടക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച പിള്ളയുടെ അഭ്യര്‍ത്ഥന മാനിച്ച് സംവാദം അവസാനിപ്പിക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X