നാലപ്പാടിന്റെ പേരമകന്‍ വിമത സ്ഥാനാര്‍ത്ഥി
ഗുരുവായൂര്‍: മഹാകവി നാലപ്പാട്ട് നാരായണമേനോന്റെ പേരമകന്‍ നാലപ്പാട്ട് അശോകന്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വിമത സ്ഥാനാര്‍ത്ഥി.
ഇവിടെ മുസ്ലീം ലീഗിലെ പി. കെ. കെ. ബാവയെ ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതില്‍ ആദ്യം മുതലേ അസംതൃപ്തരായ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമാണ് അശോകന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്.
മുന്‍ നിയമസഭാ ഉപനേതാവും 1960ല്‍ ഗുരുവായൂര്‍ എംഎല്‍എയുമായിരുന്ന കെ.ജി.കരുണാകരമേനോന്റെ മകനായ അശോകനു വേണ്ടി കോണ്‍ഗ്രസ് വിമതര്‍ ശക്തമായി രംഗത്തെത്തിക്കഴിഞ്ഞു. പി. ടി. കുഞ്ഞുമുഹമദാണ് ഇവിടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി.












Click it and Unblock the Notifications