Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃത്താലയില്‍ രാജമ്മയ്ക്ക് പകരം ബാലന്‍

പാലക്കാട്: നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചിരുന്ന രാജമ്മയെ മാറ്റാന്‍ തീരുമാനമായി.

മുന്‍ മന്ത്രി വെള്ള ഈച്ചരന്റെ മകളായ രാജമ്മയെ മാറ്റണമെന്ന് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാറ്റം. തൃത്താല സ്വദേശിയായ പി. ബാലനായിരിക്കും രാജമ്മയ്ക്ക് പകരം മത്സരിക്കുക. ഏപ്രില്‍ 23 തിങ്കളാഴ്ച ബാലന്‍ പത്രിക നല്‍കും.

കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ. മുരളീധരന്‍, എം. ഐ. ഷാനവാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കോട്ടയത്ത് നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയിലാണ് രാജമ്മയെ മാറ്റാന്‍ തീരുമാനമായത്. തൃത്താല ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കളായ കെ.വി. മരയ്ക്കാര്‍, കെ. ഗോവിന്ദന്‍കുട്ടി മേനോന്‍, സി. ടി. സെയ്തലവി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

കൂറ്റനാട് വട്ടനാട് പടിഞ്ഞാറേക്കര കൊലവന്‍- കാളി ദമ്പതികളുടെ മകനായ ബാലന്‍ ദരിദ്രരുടെ ഇടയില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയ ആളാണ്. സ്വന്തമായ വീടു പോലുമില്ലാത്ത ബാലന്‍ പട്ടിക്കരയില്‍ നിന്നും പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ബാലന്‍ സ്ഥാനാര്‍ത്ഥിയാവണമെന്നത് കോണ്‍ഗ്രസിലെ എല്ലാ ഗ്രൂപ്പുകളുടെയും ആവശ്യമായിരുന്നു. പക്ഷെ രാജമ്മ നേരത്തെ പത്രിക സമര്‍പ്പിച്ചിരുന്നു. പ്രവര്‍ത്തകരാരും കൂടെയില്ലാതെ ഭര്‍ത്താവുമൊന്നിച്ച് രാജമ്മ പത്രിക സമര്‍പ്പിക്കാന്‍ പോയത് കോണ്‍ഗ്രസിനകത്തും പുറത്തും ഒരു പോലെ ചര്‍ച്ചാവിഷയമായിരുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+