ബീഹാറില്‍ വീണ്ടും അക്രമം; 10 മരണം
പട്ന: ബീഹാറില്‍ നടന്ന നാലാംഘട്ടം പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വ്യാപകമായ അക്രമങ്ങളും കൊലയും. ഒരു സ്ഥാനാര്‍ത്ഥിയും രണ്ട് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും ഉള്‍പ്പെടെ 10 പേരാണ് ഏപ്രില്‍ 23 തിങ്കളാഴ്ച കൊല്ലപ്പെട്ടത്.
ജമൂവി ജില്ലയിലാണ് നാലു പേര്‍ കൊല്ലപ്പെട്ടത്. രണ്ട് പേര്‍ ദര്‍ഭംഗയിലും മധേപുര, ഷെയ്ക്പുര, സറന്‍, ബുക്സായ് എന്നീ ജില്ലകളില്‍ ഓരോ കൊലയും വീതമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ജമൂവിയിലെ ദേവപുര ഗ്രാമത്തില്‍ പാടത്ത് വച്ച ബോംബുകള്‍ പൊട്ടിത്തെറിച്ചാണ് മൂന്നു പേര്‍ മരിച്ചത്. ചുവാന്‍ ഗ്രാമത്തില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ നടന്ന സംഘട്ടനത്തിലാണ് ഇവിടെ മറ്റൊരാള്‍ മരിച്ചത്. ചുവാന്‍ ഗ്രാമത്തില്‍ നിന്ന് നൂറുകണക്കിന് ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വ്യാപകമായി നടന്ന അക്രമങ്ങള്‍ക്കിടയിലും 65 മുതല്‍ 70 ശതമാനം വരെ ആളുകള്‍ വോട്ടവകാശം വിനിയോഗപ്പെടുത്തി. 1472 പഞ്ചായത്തുകളിലേക്കാണ് നാലാംഘട്ടം വോട്ടെടുപ്പ് നടന്നത്.












Click it and Unblock the Notifications