പാര്‍ലമെന്റില്‍ വീണ്ടും ബഹളം
ദില്ലി: തെഹല്‍കാ പ്രശ്നം സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ വീണ്ടും ബഹളം.
കോണ്‍ഗ്രസ്, ആര്‍ജെഡി അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് ഏപ്രില്‍ 23 തിങ്കളാഴ്ച നടപടികള്‍ പൂര്‍ത്തിയാക്കാതെ സഭ പിരിഞ്ഞു. ചോദ്യോത്തര വേളയ്ക്കു ശേഷം പ്രതിരോധമന്ത്രി ജസ്വന്ത് സിംഹ് ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനെ പറ്റി വിശദീകരണം നല്‍കിയ ശേഷമാണ് ബഹളമാരംഭിച്ചത്. ജസ്വന്തിന്റെ വിശദീകരണം വളരെ താല്‍പര്യത്തോടെയാണ് അംഗങ്ങള്‍ ശ്രദ്ധിച്ചത്.
പിന്നീട് കോണ്‍ഗ്രസ്, ആര്‍ജെഡി അംഗങ്ങള്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം (ജെപിസി) ആവശ്യപ്പെട്ട് മുദ്രാവാക്യം വിളികളുമായി സഭയുടെ നടുത്തളത്തിലേക്ക് കുതിക്കുകയായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായപ്പോള്‍ ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ പി. എം. സെയ്ദ് സഭ ഇന്നത്തേക്ക് പിരിയുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.












Click it and Unblock the Notifications