Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് പാസാക്കാന്‍ അഭ്യര്‍ത്ഥന

ദില്ലി: ചര്‍ച്ചകള്‍ക്ക് ശേഷം പൊതു ബജറ്റ് പാസാക്കാന്‍ സഹകരിക്കണമെന്ന് സര്‍ക്കാരിനോടും കോണ്‍ഗ്രസിനോടും ലോക്സഭാ സ്പീക്കര്‍ ജി. എം. സി. ബാലയോഗി അഭ്യര്‍ത്ഥിച്ചു.

ഏപ്രില്‍ 23 തിങ്കളാഴ്ച പാര്‍ലമെന്ററി കാര്യമന്ത്രി പ്രമോദ് മഹാജനെയും ലോക്സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് മാധവറാവു സിന്ധ്യയെയും കണ്ടാണ് സ്പീക്കര്‍ ഈ അഭ്യര്‍ത്ഥന നടത്തിയത്. ചര്‍ച്ച കൂടാതെ ബജറ്റ് പാസാക്കി ജനങ്ങളുടെ അസംതൃപ്തി ക്ഷണിച്ചുവരുത്തരുതെന്ന് സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു.

തെഹല്‍ക്കാ വിവാദത്തെ കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പാര്‍ലമെന്റ് നടപടികളുമായി സഹകരിക്കാതിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+