ആലുവയ്ക്കടുത്ത ് റോഡപകടം; 16 പേര്‍ക്ക് പരിക്ക്
ആലുവ: ദേശീയപാതയില്‍ ആലുവക്കടുത്ത് അമ്പാട്ടുക്കാവിനടുത്തുണ്ടായ റോഡപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. ഒരു ബസും കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
റോഡിനു കുറുക പോവുകയായിരുന്ന ഒരു വഴിയാത്രക്കാരനെ രക്ഷിക്കാനായി കാര്‍ ബ്രേക്കിട്ടതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. തുടര്‍ന്ന് മൂന്ന് വാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ് ആലപ്പുഴയിലേക്ക് പോവുകയായിരുന്നു.
പരിക്കേറ്റവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications