കൊല്ലത്ത് വീണ്ടും അക്രമം
കൊല്ലം: ജോകനാപുരം, വാടി കടപ്പുറങ്ങളില്‍ ഏപ്രില്‍ 23 തിങ്കളാഴ്ച രാവിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തെ തുടര്‍ന്ന് 25 പേര്‍ക്ക് പരിക്കേറ്റു. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് റബര്‍ ഉണ്ടകള്‍ ഉപയോഗിച്ച് വെടിവയ്ക്കുകയുണ്ടായി.
അക്രമസംഭവങ്ങളില്‍ 65 വീടുകള്‍ തകര്‍ക്കപ്പെട്ടു. ഞായറാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് തിങ്കളാഴ്ച രാവിലെ അക്രമസംഭവങ്ങളുണ്ടായത്.
ഒരു പ്രത്യേക സമുദായത്തിന്റെ വീടുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച അക്രമികളെ പിരിച്ചയക്കാന്‍ വേണ്ടിയാണ് പൊലീസ് റബറുണ്ടകള്‍ ഉപയോഗിച്ചു വെടിവെച്ചത്. ആകാശത്തേക്ക് നാല് റൗണ്ട് വെടിവെക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ഷഹീറിനെ (25) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ ഒമ്പത് സ്ത്രീകളും ഉള്‍പ്പെടുന്നു.ഒമ്പത് കടകള്‍ അക്രമികള്‍ കൊള്ളയടിക്കുകയും ചെയ്തു.












Click it and Unblock the Notifications