ഉണ്ണിത്താനും പിള്ളയുടെ ബന്ധുവും പത്രിക നല്‍കി
കൊല്ലം: കൊല്ലം ജില്ലയിലെ യിലും യിലും ഔദ്യോഗിക യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയേക്കാനുള്ള സാധ്യത ഉള്ളതിനാല്‍ രണ്ടു ഡമ്മി സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി.
ചവറയില്‍ സേവാദള്‍ മുന്‍ ചെയര്‍മാനായ രാജ്മോഹന്‍ ഉണ്ണിത്താനാണ് പത്രിക നല്‍കിയിരിക്കുന്നത്. ഇവിടത്തെ ഔദ്യോഗിക യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആര്‍എസ്പി(ബി)യിലെ ഷിബു ബേബിജോണിന്റെ പത്രിക കടബാധ്യതയുടെ പേരില്‍ തള്ളാന്‍ സാധ്യതയുള്ളതുകൊണ്ടാണ് ഉണ്ണിത്താന്‍ പത്രിക നല്‍കിയതെന്ന് അറിയുന്നു. എന്നാല്‍ യുഡിഎഫില്‍ തുടരുന്ന അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണ് ഉണ്ണിത്താന്‍ പത്രിക നല്‍കിയിരിക്കുന്നതെന്നും ചില കേന്ദ്രങ്ങള്‍ അറിയിച്ചു.
കൊട്ടാരക്കരയില്‍ മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്(ബി) നേതാവുമായ യുടെ പത്രിക തള്ളാനുള്ള സാധ്യത മുന്നില്‍ കണ്ട് പിള്ളയുടെ ബന്ധുവായ ഹരികുമാര്‍ ഏപ്രില്‍ 23 തിങ്കളാഴ്ച പത്രിക നല്‍കി. ഗ്രാഫൈറ്റ്, ഇടമലയാര്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ ചിലപ്പോള്‍ പിള്ളയ്ക്ക് അയോഗ്യത കല്പിച്ചേക്കാന്‍ ഇടയുള്ളതിനാലാണ് ഈ നടപടി. പത്രികാ സമര്‍പ്പണം അവസാനിക്കാന്‍ നിമിഷങ്ങളുള്ളപ്പോഴാണ് ഹരികുമാര്‍ പത്രിക നല്‍കിയത്.












Click it and Unblock the Notifications