എറണാകുളത്ത് കടകള്‍ കത്തിനശിച്ചു
കൊച്ചി: എറണാകുളം ചേംബര്‍ റോഡിലെ കുട്ടിസാഹിബ് ബില്‍ഡിംഗിലുണ്ടായ അിബാധയെ തുടര്‍ന്ന് നാല് കടകളും ഒരു ഗോഡൗണും കത്തിനശിച്ചു. ഏപ്രില്‍ 23 തിങ്കളാഴ്ച പുലര്‍ച്ചയൊണ് അിബാധയുണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമായതെന്നാണ് നിഗമനം. ബ്രോഡ്വെ ഫാന്‍സി, നീലിമ ഫാന്‍സി, ടിനാ ഫാന്‍സി, ദര്‍ശന ആയുര്‍വേദിക് എന്നീ കടകളും ബ്രോഡ്വെ സ്റോഴ്സിന്റെ ഗോഡൗണുമാണ് കത്തിനശിച്ചത്.
കടകളിലെയും ഗോഡൗണുകളിലെയും സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. തീപിടുത്തത്തെപ്പറ്റി ആദ്യം അറിഞ്ഞ കെട്ടിടത്തില്‍ കിടന്നുറങ്ങുകയായിരുന്ന ആള്‍ ശബ്ദമുണ്ടാക്കി ആളുകളെ വിളിച്ചുകൂട്ടിയെങ്കിലും ഫലമുണ്ടായില്ല. അപ്പോഴേക്കും കടകള്‍ ഏറെക്കുറെ കത്തിനശിച്ചിരുന്നു.












Click it and Unblock the Notifications