കരുണാകരന്‍ സോണിയയെ കാണും
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നതിന് ഏപ്രില്‍ 23 തിങ്കളാഴ്ച ദില്ലിക്ക് തിരിക്കും.
പ്രവര്‍ത്തക സമിതിയില്‍ നിന്നുള്ള രാജി പിന്‍വലിക്കുന്നത് സംബന്ധിച്ചായിരിക്കും ചര്‍ച്ച. സോണിയയെ നേരിട്ട് കണ്ട ശേഷം മാത്രമേ രാജി പിന്‍വലിക്കുന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്ന് കരുണാകരന്‍ വ്യക്തമാക്കിയിരുന്നു.
പത്മജയ്ക്ക് സീറ്റ് നല്‍കാത്തതല്ല കരുണാകരനെ ചൊടിപ്പിച്ചതെന്നാണ് ഐ ഗ്രൂപ്പ് വൃത്തങ്ങള്‍ പറയുന്നത്. ഹൈക്കമാന്‍ഡിന്റെ കരുണാകരനോടുള്ള സമീപത്തില്‍ അദ്ദേഹത്തിന് പ്രതിഷേധമുണ്ടെന്നും അത് സോണിയയെ ബോധ്യപ്പെടുത്തുകയെന്നതായിരിക്കും ചര്‍ച്ചയുടെ ലക്ഷ്യമെന്നും ഐ ഗ്രൂപ്പ് വൃത്തങ്ങള്‍ പറയുന്നു.












Click it and Unblock the Notifications