പിള്ളയ്ക്കു പാടില്ല, ജയലളിതക്കാവാം
തിരുവനന്തപുരം: ആര്‍.ബാലകൃഷ്ണപിള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു ശരിയല്ലെന്നു മുഖ്യമന്ത്രി ഇ.കെ.നായനാര്‍. അതേ സമയം അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതാണെങ്കിലും തമിഴ്നാട്ടില്‍ ജയലളിതയോട് മത്സരരംഗത്തു നിന്ന് പിന്മാറാന്‍ ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ അഴിമതിക്കാരെ നേരിടാന്‍ ചെറിയ അഴിമതിക്കാരെ തങ്ങള്‍ പിന്തുയ്ക്കുമെന്ന് നായനാര്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ കേന്ദ്രത്തിലെ അഴിമതി സര്‍ക്കാരിനെ എതിരിടാന്‍ വേണ്ടി തമിഴ്നാട്ടില്‍ ജയലളിതയുമായി കൂട്ടുകൂടുന്നതില്‍ കുഴപ്പമില്ലെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളക്ക് എത്ര പണമുണ്ടെന്ന് തനിക്കറിയാം. കീഴൂട്ടു രാമന്‍പിള്ളയുടെ മകനായതുകൊണ്ടല്ല, ഗ്രാഫൈറ്റ്, ഇടമലയാര്‍ ഇടപാടുകളിലൂടെയാണ് അതെല്ലാമുണ്ടാക്കിയത്.- നായനാര്‍ പറഞ്ഞു
നീലന്‍ മത്സരിക്കുന്നതില്‍ തെറ്റില്ല
ലൈംഗിക പീഡനക്കേസിലെ പ്രതിയായ നീലലോഹിതദാസന്‍ നാടാരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതില്‍ തെറ്റില്ല. നീലന്‍ കുറ്റക്കാരനാണെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല.
സഹകരണസംഘങ്ങള്‍ വഴി കള്ള്വിതരണം ചെയ്യാനുള്ള ഇടതുസര്‍ക്കാര്‍ നയം മാറ്റി മണിച്ചന്മാരുടെ നയം കൊണ്ടുവരുമെന്നാണ് യുഡിഎഫ് പറയുന്നത്. സംഘങ്ങളില്‍ മാര്‍ക്സിസ്റുകാരെ കുത്തിനിറച്ചുവെന്നാണ് അവരുടെ ആരോപണം. കേരളത്തിലെ ചെത്തുകാരെല്ലാം മാര്‍ക്സിസ്റുകാരാണെങ്കില്‍ ഇത്തവണ ഇടതുമുന്നണിക്കു തിരഞ്ഞെടുപ്പില്‍ വല്ല പ്രശ്നവുമുണ്ടോ. മണിച്ചന്‍മാരുടെ കൈയില്‍ നിന്നു തങ്ങള്‍ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അതിന് രസീതും നല്‍കിയിട്ടുണ്ടെന്ന് നായനാര്‍ പറഞ്ഞു.
ജേക്കബിനെതിരെ നടപടിയുണ്ടാകും
ടി.എം.ജേക്കബ്, എം.ആര്‍.രഘുചന്ദ്രപാല്‍ എന്നിവര്‍ക്കെതിരെയുള്ള നടപടിയും ഉടനെയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
1991ലെ വടകര-ബേപ്പൂര്‍ മോഡല്‍ സഖ്യം നടപ്പിലാക്കാനുള്ള യുഡിഎഫ്-ബിജെപി ശ്രമം പരാജയപ്പെടും. ബിജെപിയും യുഡിഎഫും തമ്മിലുള്ള അവിശുദ്ധ സഖ്യത്തെ ജനങ്ങള്‍ നിരാകരിക്കും. വടകര-ബേപ്പൂര്‍ മാതൃക അതുകൊണ്ടുതന്നെ ഇത്തവണയും പരാജയപ്പെടും.
പിഡിപിയും ബിജെപിയും യുഡിഎഫിനെ പിന്താങ്ങുമ്പോള്‍ അത് അംഗീകരിക്കാന്‍ ഇരു പാര്‍ട്ടികളിലെയും അണികള്‍ തയ്യാറാകില്ല. അതുകൊണ്ടുതന്നെ അണികളുടെ അസംതൃപ്തി തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുകയും ചെയ്യും-- നായനാര്‍ പറഞ്ഞു.












Click it and Unblock the Notifications