കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍ വൈദ്യുതീകരണം നിര്‍ത്തിവയ്ക്കുന്നു

  • By Staff
Google Oneindia Malayalam News

തൃശ്ശൂര്‍: ചെന്നൈ ലോബിയുടെ സമ്മര്‍ദ്ദത്താല്‍ കേരളത്തിലെ റെയില്‍വെ വൈദ്യുതീകരണം ദക്ഷിണ റെയില്‍വെ നിര്‍ത്തി വയ്ക്കുന്നു.

സംസ്ഥാനത്ത് വൈദ്യുതീകരണത്തിനായി എത്തിച്ച സാമഗ്രികള്‍ തമിഴ്നാട്ടിലെ ചെങ്കല്‍പ്പേട്ട- കാഞ്ചീപുരം പാത വൈദ്യുതീകരണം പൂര്‍ത്തിയാക്കാനായി അങ്ങോട്ട് മാറ്റുകയാണ്. എറണാകുളം-തിരുവനന്തപുരം പാതയുടെ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാതെ വൈദ്യുതീകരണം നടത്തുന്നത് നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി പദ്ധതി ഉപേക്ഷിക്കാനാണത്രെ റെയില്‍വെയുടെ നീക്കം.

എറണാകുളം-തിരുവനന്തപുരം പാതയുടെ വൈദ്യുതീകരണത്തിനായി എറണാകുളത്ത് മേഖലാ ഓഫീസ് തുറക്കാനുള്ളനീക്കം ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്. പുതിയ ബജറ്റില്‍ സംസ്ഥാനത്തെ റെയില്‍ വൈദ്യുതീകരണത്തിനായി അനുവദിച്ച 18 കോടി രൂപ ചെന്നൈ മേഖലയിലേക്ക് വക മാറ്റാന്‍ നീക്കം നടക്കുന്നുണ്ടെന്നും വാര്‍ത്തയുണ്ട്. എന്നാല്‍ അധികൃതര്‍ ഇതെല്ലാം തള്ളിക്കളയുന്നു.

തൃശൂര്‍-എറണാകുളം പാതയുടെ വൈദ്യുതീകരണം പൂര്‍ത്തിയായാലുടന്‍ അടുത്ത പ്രാധാന്യം ചെങ്കല്‍പേട്ട-കാഞ്ചീപുരം പാതയാണെന്നും അതു കഴിഞ്ഞാല്‍ ചെങ്കല്‍പേട്ട-വില്ലുപുരവുമാണെന്ന് റെയില്‍വേയുടെ തൃശൂര്‍ ഓഫീസില്‍ വിവരം ലഭിച്ചിട്ടുണ്ട്.

ഏപ്രില്‍ 23 തിങ്കളാഴ്ച മാതൃഭൂമി ദിനപ്പത്രം പ്രസിദ്ധീകരിച്ചതാണ് ഈ വാര്‍ത്ത.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X