ക്രമസമാധാന നില അവലോകനം തുടങ്ങി
കൊച്ചി: മെയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വടക്കന്‍ ജില്ലകളിലെ ക്രമസമാധാന നില അവലോകനം ചെയ്യാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം തുടങ്ങി. കാക്കനാട്ട് ഏപ്രില്‍ 23 തിങ്കളാഴ്ച തുടങ്ങിയ യോഗത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ സുഭാഷ് പാണിയും പങ്കെടുക്കുന്നു.
ഐജി ജേക്കബ് പുന്നൂസ്, ഡിഐജിമാരായ ശേഖരന്‍ മിനിയോടന്‍, മഹേഷ് കുമാര്‍ സിന്‍ഹ, കെ.എന്‍.ആര്‍. കൃഷ്ണമൂര്‍ത്തി എന്നിവര്‍ക്കു പുറമെ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളിലെ കളക്ടര്‍മാരും യോഗത്തില്‍ പങ്കെടുക്കുന്നു.
രാഷ്ട്രീയ സംഘട്ടനങ്ങള്‍ നടക്കുന്ന കണ്ണൂരിലെയും കാസര്‍കോട്ടെയും ക്രമസമാധാന നിലയെക്കുറിച്ച് യോഗത്തില്‍ പ്രത്യേക പരാമര്‍ശമുണ്ടായേക്കും. കണ്ണൂരില്‍ സൈന്യത്തെ ഇറക്കണമെന്ന് നേരത്തെ പ്രതിപക്ഷമായ യുഡിഎഫ് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications