എസ്ആര്‍പി പിന്തുണ യുഡിഎഫിന്
കൊച്ചി: എസ്എന്‍ഡിപിയുടെ കീഴിലുള്ള രാഷ്ട്രീയ കക്ഷി എസ്ആര്‍പി നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു.
ഏപ്രില്‍ 22 ഞായറാഴ്ച കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയാണ് യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. ഇടതുമുന്നണി നേതാക്കള്‍ ഈഴവസമുദായത്തെയും യോഗ നേതൃത്വത്തെയും അടച്ചാക്ഷേപിക്കുന്നതിന് ഈ തിരഞ്ഞെടുപ്പിലൂടെ ചുട്ട മറുപടി നല്‍കണമെന്ന് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
മദ്യനയത്തിലൂടെ മദ്യമേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികളെ വഴിയാധാരമാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിനെ പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി എല്ലാ ജില്ലകളിലും എസ്ആര്‍പി നേതാക്കളെ കമ്മിറ്റി ചുമതലപ്പെടുത്തി.












Click it and Unblock the Notifications