വടകരയില്‍ യു ഡി എഫ് കൂട്ടത്തല്ല്
വടകര: വടകര നിയോജകമണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കാന്‍ ചേര്‍ന്ന യോഗം കൂട്ടത്തല്ലില്‍ കലാശിച്ചു. ഏപ്രില്‍ 22 ഞായറാഴ്ച വൈകുന്നേരം പാറമ്മേല്‍ സ്കൂളില്‍ നടന്ന യു ഡി എഫ് കണ്‍വെന്‍ഷന്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ അടിച്ചു പിരിയുകയായിരുന്നു.
യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി ഹൈക്കമാണ്ട് പ്രഖ്യാപിച്ച തിരുത്തല്‍വാദി ഗ്രൂപ്പുകാരനായ കെ ബാലനാരായണനെ അനുകൂലിക്കുന്നവരും ബാലനാരായണന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാന്‍ കൂട്ടാക്കാത്ത എ ഗ്രൂപ്പുകാരും തമ്മിലാണ് തുടക്കത്തില്‍ തല്ലുണ്ടായത്. പ്രശ്നത്തില്‍ ലീഗ് പ്രവര്‍ത്തകരും കൂടി ഇടപെട്ടതോടെ സമ്പൂര്‍ണ്ണ യു ഡി എഫ് തല്ല് അരങ്ങേറി.
വടകര നിയോജകമണ്ഡലം യു ഡി എഫ് കണ്‍വീനര്‍ അഡ്വ. ഇ നാരായണന്‍നായരെ എ ഗ്രൂപ്പുകാര്‍ വളഞ്ഞ് വച്ച് മര്‍ദ്ദിക്കുകയും ഉടുവസ്ത്രങ്ങള്‍ കീറിയെറിയുകയും ചെയ്തു. മുതിര്‍ന്ന നേതാവും മുന്‍ എം പി യുമായ മുല്ലപ്പള്ളി രാമചന്ദ്രനെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ വളഞ്ഞ് വച്ച് മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. തല്ലിനൊടുവില്‍ കമ്മിറ്റി ഉണ്ടാക്കാതെ യോഗം പിരിച്ചുവിട്ടു.












Click it and Unblock the Notifications