Get Updates
Get notified of breaking news, exclusive insights, and must-see stories!

സാം വാള്‍ട്ടന്‍ ലോകത്തിലെ ഏറ്റവും ധനവാന്‍

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ ധനവാന്‍ എന്ന പദവിക്ക് പുതിയ അവകാശി. എന്ന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ അധിപന്‍ സാം റോബ്സണ്‍ വാള്‍ട്ടനാണ് ഇനി ആ പദവിയ്ക്ക് അര്‍ഹന്‍. ബില്‍ ഗേറ്റ്സിന്റെ സിംഹാസനമാണ് സാം വാള്‍ട്ടണ്‍ സ്വന്തമാക്കിയിരിക്കുന്നത്.

ലണ്ടനില്‍ നിന്നിറങ്ങുന്ന ദിനപത്രമാണ് ലോകത്തിലെ ധനവാന്മാരുടെ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ഉടമയായ ബില്‍ ഗേറ്റ്സ് ആയിരുന്നു കഴിഞ്ഞ മൂന്നു വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ ധനവാന്‍ എന്ന പദവിയില്‍.

ലോകമെമ്പാടും സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്ള വാള്‍-മാര്‍ട്ട് ശൃംഖലയുടെ അധിപനായ വാട്ട്സന്റെ ആസ്തി 6440 കോടി യു എസ് ഡോളറാണ്(ഉദ്ദേശം 2, 89,800 കോടി രൂപ!). രണ്ടാം സ്ഥാനത്തുള്ള ബില്‍ ഗേറ്റ്സിന്റെ ആസ്തി 5400 കോടി യു എസ് ഡോളറാണ് (ഉദ്ദേശം 2,43,000 കോടി രൂപ!).

എളിയ നിലയിലായിരുന്നു വാട്ട്സന്റെ തുടക്കം. 1962 ല്‍ അര്‍കന്‍സാസിലുള്ള റോജേര്‍സ് എന്ന ചെറുപട്ടണത്തില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റുമായി തുടങ്ങിയ വാട്ട്സന്റെ സാമ്രാജ്യം ഇന്ന് ലോകമെമ്പാടുമുള്ള 4,000 വാള്‍ മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റുകളിലായി വ്യാപിച്ചു കിടക്കുന്നു.

ബില്‍ ഗേറ്റ്സിന്റെ ആസ്ഥി കുറഞ്ഞു

സമ്പദ്ചക്രവര്‍ത്തിയായിരുന്ന ബില്‍ ഗേറ്റ്സിന്റെ ആസ്തി മുന്‍വര്‍ഷത്തേതില്‍ നിന്നു കുറഞ്ഞതായാണ് സണ്‍ഡേ ടൈംസിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 2000 ല്‍ 7650 കോടി യു എസ് ഡോളറായിരുന്നു ഗേറ്റ്സിന്റെ ആസ്തി. എന്നാല്‍ ഈ വര്‍ഷം അത് 5400 കോടി യു എസ് ഡോളറായി കുറഞ്ഞു. സാങ്കേതിക വിദ്യാ രംഗത്തെ കമ്പനികളുടെ ഓഹരികള്‍ക്ക് ലോകവ്യാപകമായി വിലയിടിഞ്ഞതാണ് ഗേറ്റ്സിന്റെ ആസ്തിയെ ബാധിച്ചതെന്ന് സണ്‍ഡേ ടൈംസ് ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ സ്ഥാനം ധനവാന്മാരുടെ പട്ടികയില്‍ വളരെ താഴ്ന്നാണ്. 4300 കോടി യു എസ് ഡോളര്‍ മാത്രമാണ് രാജ്ഞിയുടെ ആസ്തി. എന്നാല്‍, ഇതില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സ്വത്തുക്കള്‍ ഉള്‍പ്പെടുന്നില്ല. ഒപ്പം രാജ്ഞിയുടെ പെയ്ന്റിംഗ് ശേഖരവും മറ്റു കൗതുകവസ്തുക്കളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവ കൂടി ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ രാജ്ഞി യൂറോപ്പിലെ ധനികരുടെ മുന്‍പന്തിയിലെത്തുമായിരുന്നുവെന്ന് സണ്‍ഡേ ടൈംസ് പറയുന്നു.

സണ്‍ഡേ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന ലോകത്തിലെ ഒമ്പത് പ്രമുഖ ധനവാന്മാര്‍ ഇവരാണ്.

1. സാം റോബ്സന്‍ വാള്‍ട്ടന്‍
2. ബില്‍ ഗേറ്റ്സ്
3. ലാറി എല്ലിസണ്‍
4. സൗദി അറേബ്യയിലെ ഫഹദ് രാജാവ്
5. വാറണ്‍ ബഫറ്റ്
6. പോള്‍ അലന്‍
7. അബുദാബി ഷേയ്ഖ്
8. ഫോറസ്റ്റ് മാര്‍സ് ജൂണിയര്‍
9. കാള്‍ അല്‍ബ്രെഹ്റ്റ്, തിയോ അല്‍ബ്രെഹ്റ്റ്
അല്‍വലീദ് രാജകുമാരന്‍
ബാര്‍ബറ കോക്സ് ആന്തണി, ആനി കോക്സ് ചേംബേഴ്സ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+