Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം

ജെറുസലേം: ടെല്‍ അവീവ് വിമാനത്താവളത്തിനടുത്ത് ഏപ്രില്‍ 23 തിങ്കളാഴ്ച നടന്ന കാര്‍ ബോംബ് സ്ഫോടനത്തെത്തുടര്‍ന്ന് വീണ്ടും ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം.

ഇതിനു പ്രതികാരമെന്നോണം ഗാസയില്‍ നടന്ന ഒരു ശവസംസ്കാരച്ചടങ്ങിലേക്ക് ഇസ്രയേല്‍ പട്ടാളക്കാര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഒരു ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടു. 14 പലസ്തീന്‍കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ഒര്‍ യെഹൂദ നഗരത്തിലാണ് കാര്‍ ബോംബു സ്ഫോടനമുണ്ടായത്. മോഷ്ടിച്ച ഒരു കാറില്‍ വിദഗ്ധമായി ഒളിപ്പിച്ചുവച്ച ബോംബു പൊട്ടിത്തെറിച്ച് അഞ്ച് ഇസ്രയേല്‍ കാര്‍ക്ക് പരിക്കേറ്റതായി ഇസ്രയേലി പൊലീസ് പറഞ്ഞു. അടുത്തിടെ ഇസ്രയേലില്‍ നടക്കുന്ന നാലാമത്തെ സ്ഫോടനമാണിത്.

ഏപ്രില്‍ 22 ഞായറാഴ്ച പലസ്തീന്‍ പോരാളി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ ഒരു ഇസ്രയേലി ഡോക്ടര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പകരമായാണ് ഇസ്രയേലി പട്ടാളക്കാര്‍ പലസ്തീന്‍കാരുടെ ഒരു ശവസംസ്കാരച്ചടങ്ങില്‍ ആക്രമണം നടത്തിയത്. ഒരു പലസ്തീന്‍ പൊലീസുകാരന്റെ ശവസംസ്കാരച്ചടങ്ങിനു നേരെ പൊടുന്നനെയാണ് ഇസ്രയേല്‍ പട്ടാളക്കാര്‍ വെടിയുതിര്‍ത്തത്. പൊലീസുകാരന്റെ ജഡവുമേന്തിയുള്ള പലസ്തീന്‍കാരുടെ വിലാപയാത്ര ജൂതന്‍മാരുടെ കുടിയേറ്റമേഖലയായ ഗന്നെയ് താളിലേക്ക് പ്രവേശിച്ചതുകൊണ്ടാണ് വെടിയുതിര്‍ത്തതെന്ന് ഇസ്രയേല്‍ വക്താക്കളും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+