ബഹുഗുണ അനിശ്ചിതകാല നിരാഹാരം തുടങ്ങി
തെഹ്രി: തെഹ്രി അണക്കെട്ടിന്റെ പണി നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടങ്ങി.
ഏപ്രില്‍ 24 ചൊവാഴ്ച തെഹ്രി അണക്കെട്ടിന് അടുത്ത് വച്ച് 74 അനുയായികളോടൊപ്പം അറസ്റ് ചെയ്യപ്പെട്ട ശേഷമാണ് ബഹുഗുണ നിരാഹാരം തുടങ്ങിയത്. നിരാഹാരം തുടങ്ങുന്നതായി അറിയിച്ചുകൊണ്ട് അധികൃതര്‍ക്ക് ബഹുഗുണ എഴുതിയ കത്ത് താന്‍ കണ്ടതായി ബഹുഗുണയുടെ മകന്‍ രാജീവ് ബഹുഗുണ അറിയിച്ചു.
ബഹുഗുണയെയും അനുയായികളെയും അറസ്റ് ചെയ്ത ശേഷം 39 പേരെക്കൂടി അറസ്റ് ചെയ്തിരുന്നു. ഇവരെ ഹരിദ്വാര്‍ ജയിലിലേക്കാണ് മാറ്റിയിട്ടുള്ളത്.












Click it and Unblock the Notifications