ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പോരാട്ടം
അഗര്‍ത്തല: ആസാമിലെ അതിര്‍ത്തി ജില്ലയായ കരിംഗഞ്ചിലെ ഔട്ട്പോസ്റ് പിടിച്ചെടുക്കാന്‍ ബംഗ്ലാദേശ് റൈഫില്‍ നടത്തിയ നീക്കം ചെറുക്കാന്‍ ഇന്ത്യന്‍ അതിര്‍ത്തി സേന (ബിഎസ്എഫ്) വെടിവെച്ചു. ബിഎസ്എഫ് ഡിഐജി എസ്. ബസുമത്താരി ഏപ്രില്‍ 24 ചൊവാഴ്ച അറിയിച്ചതാണ് ഇക്കാര്യം.
ഗ്രാമീണരെന്നു കരുതുന്ന ചിലരോടൊപ്പമാണ് ബംഗ്ലാദേശ് റൈഫിള്‍സ് അതിര്‍ത്തിയിലെ ലഥിതില്ല ഔട്ട് പോസ്റ് പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയത്. ബിഎസ്എഫ് തിരിച്ചാക്രമിച്ചതോടെ ബംഗ്ലാദേശ് സൈന്യം പിന്‍വാങ്ങി.
ബംഗ്ലാദേശ് റൈഫിള്‍സിന്റെ ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ എല്ലാ ഔട്ട്പോസ്റുകളിലും ജാഗ്രത കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications