യൂറോപ്പില്‍ ഐടി മേഖലയില്‍ അവസരങ്ങള്‍
ബാംഗ്ലൂര്‍: ഐടി പ്രൊഫണലുകള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ ധാരാളമായി തൊഴിലവസരങ്ങള്‍ക്ക് സാധ്യതയേറുന്നു. യുഎസില്‍ ഐടി മേഖലയിലുള്ള പിന്നോട്ടടി നിരാശരാക്കിയ ഐടി പ്രൊഫഷണലുകള്‍ക്ക് ആശ നല്‍കുന്നതാണ് യൂറോപ്പിലെ തൊഴില്‍ സാധ്യതകള്‍.
10 ലക്ഷത്തോളം തൊഴിലവസരങ്ങളാണ് യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടാവുന്നത്. 2003ഓടെ 16 ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് യൂറോപ്പിലെ വന്‍കിട കരിയര്‍ പോര്‍ട്ടലായ സ്റെപ്പ് സ്റോണിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഗില്‍സ് ക്ലാര്‍ക്ക് പറഞ്ഞു.
ഒഴിവുകള്‍ പെട്ടെന്ന് നികത്തിയില്ലെങ്കില്‍ 20000 കോടി യൂറോയുടെ നഷ്ടമാണ് കമ്പനികള്‍ക്കുണ്ടാവുകയെന്ന് ക്ലാര്‍ക്ക് വെളിപ്പെടുത്തി.തൊഴിലവസരങ്ങളില്‍ പകുതിയിലേറെയും പൊതുമേഖലയിലാണുണ്ടാവുന്നത്. പ്രോഗ്രാമിംഗ്, ജാവ എഞ്ചിനീയറിംഗ്, സോഫ്റ്റ്വെയര്‍ ഡെവലപ്പ്മെന്റ് എന്നീ രംഗങ്ങളിലാണ് കൂടുതല്‍ തൊഴില്‍ സാധ്യത തെളിയുന്നത്.
തൊഴിലവസരങ്ങള്‍ ഏറ്റവും കൂടുതലുള്ളത് ജര്‍മനിയിലാണ്. നാല് ലക്ഷത്തോളം ഒഴിവുകളാണ് ഇവിടെയുള്ളത്. ഫ്രാന്‍സില്‍ ഒരു ലക്ഷവും നോര്‍വെയില്‍ 15,000വും ആസ്ത്രേലിയയില്‍ 15,000വും അവസരങ്ങള്‍ ഇപ്പോഴുണ്ട്.
ഈ രാജ്യങ്ങളെല്ലാം കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ ഉദാരമാക്കുകയാണ്. ജര്‍മനി ഐടി പ്രൊഫണലുകളെ ലക്ഷ്യമാക്കി ഇതിനകം തന്നെ കുടിയേറ്റ-വിസാ നിയമങ്ങളില്‍ മാറ്റം വരുത്തിക്കഴിഞ്ഞു. പുതിയ നിയമമനുസരിച്ച് ഒരു കുടിയേറ്റക്കാരന് അഞ്ചു വര്‍ഷം വരെ ജര്‍മനിയില്‍ താമസിക്കാം.
നോര്‍വെയിലും കുടിയേറ്റ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ നിയമം 2002 ജനുവരിയില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭാഷാ പ്രശ്നവും ഐടി പ്രൊഫഷണലുകളെ ബാധിക്കില്ല. പ്രാദേശിക ഭാഷ പഠിക്കണമെന്ന യാതൊരു നിബന്ധനയും ഐടി കമ്പനികള്‍ ജീവനക്കാര്‍ക്ക് മുന്നില്‍ വെക്കുന്നില്ല. നോര്‍വേ, സ്വീഡന്‍, ഡന്മാര്‍ക്ക് എന്നീ രാജ്യങ്ങളിലാവട്ടെ ഇംഗ്ലീഷ് ആണ് ബിസിനസ് ഭാഷയായി അംഗീകരിച്ചിരിക്കുന്നത്.
യൂറോപ്പ് 3-ജി സാങ്കേതികവിദ്യകളുടെ ഒരു പുതിയ ലോകം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും ക്ലാര്‍ക്ക് ടൈംസ് ഒഫ് ഇന്ത്യ.കോമുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. ഈ മേഖലയില്‍ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളുണ്ടാവും.












Click it and Unblock the Notifications