കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടില്‍ അതീവജാഗ്രത

  • By Staff
Google Oneindia Malayalam News

ചെന്നൈ: ജയലളിതയുടെ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളുമെന്ന അഭ്യൂഹം ശക്തമായതിനെത്തുടര്‍ന്ന് തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ സൂക്ഷ്മപരിശോധന നടത്തുന്ന ഏപ്രില്‍ 23 ചൊവാഴ്ച തമിഴ്നാട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അധിക ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനത്തൊട്ടാകെയുള്ള പൊലീസ് സേനാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു.

കോടതി കുറ്റവാളികളെന്ന് പ്രഖ്യാപിച്ചിട്ടുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന ജനപ്രാതിനിധ്യ നിയമമനുസരിച്ച് റിട്ടേണിംഗ് ഓഫീസര്‍മാര്‍ ജയലളിതയുടെ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

കൃഷ്ണഗിരി, ആണ്ടിപ്പെട്ടി, ഭുവനഗിരി, പുതുക്കോട്ടൈ എന്നീ നാല് നിയമസഭാമണ്ഡലങ്ങളിലാണ് ജയലളിത നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഭുവനഗിരിയിലും പുതുക്കോട്ടൈയിലും ഏപ്രില്‍ 23 തിങ്കളാഴ്ച ഉച്ച തിരിഞ്ഞാണ് അവര്‍ പത്രികകള്‍ നല്‍കിയത്.

പത്രികകള്‍ തളളിപ്പോകാതിരിക്കാന്‍ ജയലളിത എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. നാല് നിയോജകമണ്ഡലങ്ങളിലും സൂക്ഷ്മപരിശോധന നടത്തുന്ന റിട്ടേണിംഗ് ഓഫീസര്‍മാരോട് പത്രികകളുടെ സാധുതയെപ്പറ്റി വാദിക്കാന്‍ ദില്ലിയില്‍ നിന്നും പ്രഗത്ഭരായ അഭിഭാഷകര്‍ എത്തിയിട്ടുണ്ട്. ഒരു മണ്ഡലത്തില്‍ രണ്ട് പേര്‍ എന്ന കണക്കിലാണ് അഭിഭാഷകര്‍ എത്തിയിരിക്കുന്നത്.

ഇതിനിടെ കൃഷ്ണഗിരി നിയോജകമണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്‍ക്ക് ജയലളിതയുടെ പത്രികകള്‍ തള്ളിക്കളയരുതെന്ന് നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ഭീഷണിക്കത്തുകള്‍ കിട്ടിയിട്ടുണ്ട്. പത്രിക തള്ളിയാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് കത്തുകളില്‍ പറഞ്ഞിരിക്കുന്നത്. ഇതേ തുടര്‍ന്ന് റിട്ടേണിംഗ് ഓഫീസര്‍ എം. മതിയവനന് കനത്ത സുരക്ഷാസന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X