Get Updates
Get notified of breaking news, exclusive insights, and must-see stories!

മുത്തയ്യയുടെ പത്രിക തള്ളി

ചെന്നൈ: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് ശിക്ഷക്കപ്പെട്ട മുന്‍ കേന്ദ്രമന്ത്രി സേദപട്ടി മുത്തയ്യ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമര്‍പ്പിച്ചിരുന്ന നാമനിര്‍ദേശ പത്രിക തള്ളി.

സേദപ്പട്ടി മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയാണ് മുത്തയ്യ പത്രിക നല്‍കിയിരുന്നത്. 1997ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഏതെങ്കിലും കേസില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ആറ് വര്‍ഷത്തേക്ക് ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ലെന്ന് മുത്തയ്യയുടെ പത്രിക തള്ളിക്കൊണ്ട് സേദപ്പട്ടി മണ്ഡലത്തിലെ വരണാധികാരി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം എഐഎഡിഎംകെയില്‍ നിന്നും പുറത്താക്കപ്പെട്ട മുത്തയ്യ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ 25 മാസം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. പത്രിക തള്ളിയതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മുത്തയ്യ വാര്‍ത്താലേഖകരോട് പറഞ്ഞു. മുത്തയ്യയുടെ ഭാര്യ ശകുന്തളയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

മുത്തയ്യയുടെ പത്രിക തള്ളിയ സാഹചര്യത്തില്‍ ജയലളിതയുടെ പത്രിക തള്ളുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+