ബഹളമില്ലാതെ പാര്‍ലമെന്റ് സമ്മേളിച്ചു
ദില്ലി: ഒരു മാസത്തോളം നീണ്ടുനിന്ന സ്തംഭനത്തിനു ശേഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഏപ്രില്‍ 24 ചൊവാഴ്ച നടപടികള്‍ സാധാരണപോലെ നടന്നു.
തിങ്കളാഴ്ച ലോക്സഭാ സ്പീക്കര്‍ ജി.എം.സി. ബാലയോഗിയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി വാജ്പേയിയും പ്രതിപക്ഷ നേതാവ് സോണിയാഗാന്ധിയും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് ബജറ്റ് ചര്‍ച്ചയില്‍ സഹകരിക്കാന്‍ കോണ്‍ഗ്രസ് സമ്മതിച്ചത്.
സംയുക്ത പാര്‍ലമെന്ററി സമിതി രൂപവല്ക്കരിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് തുറന്ന മനസ്സാണുള്ളതെന്ന് വാജ്പേയി ആ യോഗത്തില്‍ വാക്കുനല്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇനി സഭാനടപടികള്‍ തടസ്സപ്പെടുത്തേണ്ടെന്ന് കോണ്‍ഗ്രസ് സമ്മതിച്ചത്. ഒരു മാസത്തോളം ശബ്ദായമാനമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പാര്‍ലമെന്റില്‍ ബുധനാഴ്ച നടപടികള്‍ ശാന്തമായ അന്തരീക്ഷത്തില്‍ നടന്നു.
ഗ്രാമവികസന വകുപ്പിന്റെ ഗ്രാന്റുകള്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കായി ലോക്സഭയില്‍ ശൂന്യവേള വേണ്ടെന്നുവച്ചു. വിദേശ വ്യാപാര ഭേദഗതി ബില്ലും റെയില്‍വേയുടെ ധനവിനിയോഗ ബില്ലും രാജ്യസഭയില്‍ ചര്‍ച്ചക്ക് വന്നു.












Click it and Unblock the Notifications